ദുബായിൽ ഈ വർഷം ഇതുവരെ പൊതുഗതാഗതം ഉപയോഗിച്ചത് 361 ദശലക്ഷം പേർ
ദുബായ് ∙ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) ദുബായിയുടെ ഗതാഗതമേഖലയിൽ വിപ്ലം സൃഷ്ടിക്കുന്നത് തുടരുന്നു. ഇൗ വർഷം ആദ്യപാദത്തിൽ പൊതുഗതാഗതം ഉപയോഗിച്ചത് 361 ദശലക്ഷം പേരാണെന്ന് ആർടിഎ അറിയിച്ചു.

ദുബായ് ∙ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) ദുബായിയുടെ ഗതാഗതമേഖലയിൽ വിപ്ലം സൃഷ്ടിക്കുന്നത് തുടരുന്നു. ഇൗ വർഷം ആദ്യപാദത്തിൽ പൊതുഗതാഗതം ഉപയോഗിച്ചത് 361 ദശലക്ഷം പേരാണെന്ന് ആർടിഎ അറിയിച്ചു. 2023 ആദ്യ പകുതിയിൽ ഏകദേശം 340.5 ദശലക്ഷം ഉപയോക്താക്കളുമായി താരതമ്യം ചെയ്യുമ്പോൾ വർധനവ് 6%. പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം 1.98 ദശലക്ഷത്തിലെത്തി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 1.88 ദശലക്ഷമായിരുന്നു.
ദുബായ് മെട്രോ, ട്രാം, പബ്ലിക് ബസ്, ജലഗതാഗതം, ടാക്സി, ഇ–ഹൈൽ വാഹനങ്ങൾ, സ്മാർട്–റെൻ്റൽ വാഹനങ്ങൾ, ഒാൺ ഡിമാൻഡ് ബസ് എന്നിവയാണ് ദുബായുടെ പൊതുഗതാഗ താരങ്ങള്‍. ദുബായ് മെട്രോയിലും ടാക്സികളിലുമാണ് പൊതുഗതാഗത യാത്രക്കാരുടെ ഏറ്റവും വലിയ പങ്കെന്ന് ആർടിഎ ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു.
37% മെട്രോ, ടാക്സികൾക്ക് 27% എന്നിങ്ങനെയാണ് കണക്ക്. പൊതു ബസുകൾ 24.5% യാത്രക്കാരെ വഹിച്ചു. ഇൗ വർഷം ജനുവരിയിലാണ് ഏറ്റവും കൂടുതൽ (65 ദശലക്ഷം) ഉപയോക്താക്കൾ. ബാക്കിയുള്ള മാസങ്ങൾ 53 മുതൽ 63 ദശലക്ഷം വരെയാണ്. 6% വളർച്ച ദുബായുടെ സാമ്പത്തിക കുതിച്ചുചാട്ടത്തിൻ്റെ പ്രധാന സൂചകമാണ്. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനുള്ള ആർടിഎയുടെ പദ്ധതികളുടെ വിജയവും ഇതിലൂടെ പ്രതിഫലിപ്പിക്കുന്നു.