ഈന്തപ്പഴ ഉത്പ്പാദനത്തിലും കൃഷിയിലും സൗദി 124% സ്വയംപര്യാപ്തത കൈവരിച്ചു
റിയാദ് ∙ ഈന്തപ്പഴ ഉത്പാദനത്തിലും കൃഷി രംഗത്തും രാജ്യം 124% സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം സ്ഥിരീകരിച്ചു.
റിയാദ് ∙ ഈന്തപ്പഴ ഉത്പാദനത്തിലും കൃഷി രംഗത്തും രാജ്യം 124% സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം സ്ഥിരീകരിച്ചു.
റിയാദ് ∙ ഈന്തപ്പഴ ഉത്പാദനത്തിലും കൃഷി രംഗത്തും രാജ്യം 124% സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം സ്ഥിരീകരിച്ചു.
റിയാദ് ∙ ഈന്തപ്പഴ ഉത്പാദനത്തിലും കൃഷി രംഗത്തും രാജ്യം 124% സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം സ്ഥിരീകരിച്ചു, രാജ്യത്ത് 1.65 ലക്ഷം ഹെക്ടറോളം വിസ്തീർണ്ണത്തിൽ ഈന്തപ്പന കൃഷി വൻതോതിൽ വ്യാപിപ്പിച്ചിരിക്കുന്നതിനാൽ വാർഷിക ഉൽപ്പാദനം 1.6 ദശലക്ഷം ടണ്ണിൽ കൂടുതൽ ലഭിക്കുന്നുണ്ട്.
കാർഷിക ഉൽപന്നങ്ങളെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുന്നതിനും ഒരോ സമയത്തുമുള്ള വിളകൾക്കായുള്ള വൈവിധ്യമാർന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക വിളകളുടെ വിപണന സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി ആരംഭിച്ച "വിളവെടുപ്പ്കാലം" ക്യാംപയിന്റെ ഭാഗമായാണ് മന്ത്രാലയം ഈകാര്യങ്ങൾ വ്യക്തമാക്കിയത്
436,112 ടൺ വാർഷിക ഉൽപ്പാദനം സംഭാവന ചെയ്യുന്ന റിയാദ് മേഖലയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഈന്തപ്പഴം ഉത്പാദിപ്പിക്കുന്നത്, തുടർന്ന് 390,698 ടണ്ണുമായി ഖസിം മേഖലയും ഈ രണ്ട് പ്രധാന പ്രദേശങ്ങളിലെ വിളവ് ഈ കാർഷിക മേഖലയുടെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു. മദീനയിൽ നിന്നും 263,283 ടൺ സംഭാവന ചെയ്യുന്നു, കിഴക്കൻ മേഖലയിൽ 203,069 ടൺ ഉത്പാദിപ്പിക്കുന്നുണ്ട്.
അതോടൊപ്പം മറ്റ് പ്രദേശങ്ങളും ഈന്തപ്പഴ ഉൽപ്പാദനത്തിൽ രാജ്യത്തിന് മികച്ച സംഭാവന ചെയ്യുന്നതായി മന്ത്രാലയം സൂചിപ്പിച്ചു. ഹായിൽ (73,298) ടൺ, അൽജൗഫ് (65,020) ടൺ, മക്ക (64,095) ടൺ, അസീർ (55,225) ടൺ,തബൂക്ക് (52,792) ടൺ, നജ്‌റാൻ (9,837) ടൺ, അൽബഹ (2,969) ടൺ, വടക്കൻ അതിർത്തികൾ (1,314) ടൺ, ജസാൻ (111) ടൺ എന്നിങ്ങനെയാണ് കണക്കുകൾ.