രക്ഷാപ്രവർത്തനത്തിൽ ദുബായിലെ ‘സൂപ്പർ സ്റ്റാർ’; അതിജീവന പോരാട്ടത്തിലെ മുന്നണി പോരാളി
ദുബായ് ∙ കാണാതായവരെ തിരഞ്ഞും വിവിധ മേഖലകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയും ദുബായ് പൊലീസിന്റെ വ്യോമ വിഭാഗം ഈ വർഷം ആദ്യ പകുതിയിൽ പൂർത്തിയാക്കിയത് 304 ദൗത്യങ്ങൾ.

അപകടങ്ങളിൽ പരുക്കേറ്റവരെ, രോഗികളെയും എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രികളിൽ കൃത്യസമയത്ത് എത്തിക്കുന്നതിലും വിവിധ പരിശീലന പരിപാടികളിലും വ്യോമ വിഭാഗത്തിന്റെ സഹായം ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമെ നഗരത്തിനു സുരക്ഷയൊരുക്കുന്നതിൽ ദുബായ് പൊലീസിന്റെ വ്യോമ നിരീക്ഷണം സുപ്രധാന പങ്കുവഹിച്ചു.
6 മാസത്തിനിടെ 140 വ്യോമ നിരീക്ഷണം നടത്തി. ജോലികളുടെ ഭാഗമായി 64 യാത്രകളും പരിശീലനത്തിന്റെ ഭാഗമായി 66 പറക്കലുകളും പൂർത്തിയാക്കി. പരുക്കേറ്റവരുമായി ആശുപത്രികളിലേക്കു പറന്നത് 24 തവണ. 5 തിരച്ചിൽ ദൗത്യത്തിൽ പങ്കാളികളായി. 5 തവണ രോഗികളെ ആശുപത്രിയിൽ എത്തിച്ചു.
അപകട സ്ഥലങ്ങളിൽ വ്യോമ വിഭാഗത്തിന്റെ അതിവേഗ ഇടപെടൽ പരുക്കേറ്റവരെ രക്ഷിക്കുന്നതിലും ഗതാഗതം പുനഃസ്ഥാപിക്കുന്നതിലും നിർണായകമായെന്ന് ദുബായ് പൊലീസ് എയർ വിങ് സെന്റർ ഡയറക്ടർ ബ്രിഗേഡിയർ അലി അൽമേരി പറഞ്ഞു. അടിയന്തര ചികിത്സ ആവശ്യമായവരെ ആശുപത്രികളിലേക്കു മാറ്റുന്നതിലും ഹെലികോപ്റ്റർ സേവനം ലഭ്യമാക്കി.
ദുബായ് പൊലീസിന്റെ ഹെലികോപ്റ്റർ പൈലറ്റുമാർ നിർണായക സമയങ്ങളിൽ മികച്ച സേവനം നൽകുന്നതിൽ കഴിവു തെളിയിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.