ദുബായ് ∙ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷവും സ്വകാര്യ സ്കൂളുകളിൽ വേനലവധിക്ക് ശേഷമുള്ള ക്ലാസുകളും ആരംഭിക്കാനിരിക്കെ, സ്കൂൾ നടത്തിപ്പുകാരും ബസ് ഓപറേറ്റർമാരും വിദ്യാർഥികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ യാത്ര ഉറപ്പാക്കണമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നിർദേശം നൽകി. സ്കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷവും സ്വകാര്യ സ്കൂളുകളിൽ വേനലവധിക്ക് ശേഷമുള്ള ക്ലാസുകളും ആരംഭിക്കാനിരിക്കെ, സ്കൂൾ നടത്തിപ്പുകാരും ബസ് ഓപറേറ്റർമാരും വിദ്യാർഥികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ യാത്ര ഉറപ്പാക്കണമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നിർദേശം നൽകി. സ്കൂൾ ബസുകളിൽ ആരോഗ്യ-സുരക്ഷാ നടപടികൾ അനിവാര്യമാണ്. വിദ്യാർഥികൾക്കും ബസ് അറ്റൻഡർമാർക്കും സുഖപ്രദമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള ബാധ്യതകൾ സ്കൂളുകൾ നിറവേറ്റണം. 

വിദ്യാർഥികൾക്ക് ആവേശവും പ്രതീക്ഷയും നൽകുന്ന വേളയാണ് ബാക് ടു-സ്‌കൂൾ. അവരുടെ യാത്രയ്ക്കിടയിലുള്ള സുരക്ഷ വിദ്യാഭ്യാസ അന്തരീക്ഷത്തിന്റെ പ്രധാന ഘടകം തന്നെ. യുഎഇയുടെ നേതൃത്വവും രക്ഷിതാക്കളും ഈ സേവനത്തിൻ്റെ നിർണായക പ്രാധാന്യം തിരിച്ചറിയണം. എമിറേറ്റിലുടനീളമുള്ള സ്കൂൾ ഗതാഗത മേഖലയുടെ ദൈനംദിന പ്രകടനം ആർടിഎ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും അറിയിച്ചു.

ADVERTISEMENT

∙ബസുകളിലെ സുരക്ഷ ഉറപ്പാക്കണം
ബസുകളിൽ സുരക്ഷിതത്വവും സുഗമമായ യാത്രയും പരിശോധിക്കുന്നതിന് സ്ഥിരമായ പരിശോധനകൾ നടത്തണമെന്ന് ആർടിഎ നിർദേശിച്ചു. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള അടിയന്തര ഉപകരണങ്ങൾ ഉറപ്പാക്കണം. വിദ്യാർഥികളെ അവരുടെ വീടുകളിലേയ്ക്ക് ഏറ്റവും അടുത്തുള്ള സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് അറ്റൻഡർമാരുടെ ഉത്തരവാദിത്തമാണ്. ബസ് ഓപറേറ്റർമാർ സ്കൂൾ ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ആർടിഎയുടെ പ്രത്യേക സംഘങ്ങൾ പരിശോധനാ ക്യാംപെയിനുകൾ നടത്തുന്നു. സ്‌കൂൾ ബസ് ഓപറേറ്റർമാർ അവരുടെ ഡ്രൈവർമാർക്ക് ട്രാഫിക് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ പ്രത്യേകിച്ച് റോഡുകളിലും സ്‌കൂളിന് സമീപമുള്ള പ്രദേശങ്ങളിലും  നിർദ്ദേശം നൽകേണ്ടതുണ്ട്. സുരക്ഷിതമായ ഡ്രൈവിങ് രീതികൾ പിന്തുടരാൻ  ആർടിഎ യുടെ മേൽനോട്ടത്തിൽ ഓപറേറ്റർമാർ ഡ്രൈവർ പരിശീലനം നടത്തുന്നു. ദൈനംദിന യാത്രകളിൽ വിദ്യാർഥികളെ സംരക്ഷിക്കുന്നതിനായി അശ്രാന്തമായി പ്രവർത്തിക്കുന്ന ഓപറേറ്റർമാരുടെയും സ്‌കൂൾ അഡ്മിനിസ്ട്രേഷനുകളുടെയും ശ്രമങ്ങളെ ആര്‍ടിഎ അംഗീകരിക്കുന്നു.

ഫയൽ ചിത്രം.ക്രെഡിറ്റ്: ആർടിഎ

∙മറ്റു നിർദേശങ്ങൾ

ADVERTISEMENT

–മറ്റ് വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്തുന്നത് ഒഴിവാക്കുന്നതിന് പ്രവേശന കവാടങ്ങൾക്കും എക്സിറ്റുകൾക്കും മുന്നിൽ ബസുകൾ പാർക്ക് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ സ്കൂൾ ബസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകണം. 

–സ്‌കൂളുകൾക്ക് സമീപമുള്ള ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും സുഗമമായ ഗതാഗതം ഉറപ്പാക്കാനും സ്‌കൂൾ ട്രാൻസ്‌പോർട്ട് കമ്പനികൾ അവരുടെ ഡ്രൈവർമാർക്കും ബസ് അറ്റൻഡർമാർക്കും നിർദേശം നൽകുകയും വേണം.  ‍

ADVERTISEMENT

–വിദ്യാർഥികളെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് സമഗ്രമായ പരിശീലനം നിർബന്ധമാണ്.

–സ്‌കൂൾ ബസുകളിലെ ദൈനംദിന യാത്രയ്ക്കിടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഉറപ്പുനൽകുന്നതിനായി സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതും മാതാപിതാക്കളുമായി തുടർച്ചയായ ആശയവിനിമയം നടത്തുന്നതും ഇതിലുൾപ്പെടുന്നു