പ്രധാന കായിക വിനോദസഞ്ചാര കേന്ദ്രമായി അസീർ
അസീർ ∙ വൈവിധ്യമാർന്ന മത്സരങ്ങളും പരിപാടികളും കൊണ്ട് എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ഒരു പ്രധാന കായിക വിനോദസഞ്ചാര കേന്ദ്രമായി അസീർ മാറി.

അബഹയിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ കിക്ക് ഓഫ് ആകാൻ പോകുന്ന സൗദി സൂപ്പർ കപ്പാണ് ഈ വർഷത്തെ സമ്മർ സീസണിനെ ഹൈലൈറ്റ് ചെയ്യുന്നത്. ഫുട്ബോൾ ഭീമൻമാരായ അൽ ഹിലാൽ, അൽ നസർ, അൽ അഹ്‌ലി, അൽ താവൂൺ എന്നിവർ പങ്കെടുക്കുന്ന ഈ അഭിമാനകരമായ ടൂർണമെന്റ് വിശാലമായ സൗദി സമ്മർ 2024 സംരംഭത്തിന്റെ ഭാഗമായി 'വിസിറ്റ് സൗദി' എന്ന ബാനറിലാണ് നടക്കുന്നത്.
അസീറിന്റെ പർവതപ്രദേശങ്ങളും സുഖകരമായ വേനൽക്കാല കാലാവസ്ഥയും അഭിവൃദ്ധി പ്രാപിക്കുന്ന ഒരു കായിക സംസ്കാരത്തെ ഇതിനകം വളർത്തിയെടുത്തു. ദേശീയ രാജ്യാന്തര വേദികളിൽ മികവ് തെളിയിച്ച നിരവധി പ്രതിഭാധനരായ അത്‌ലീറ്റുകളെ സൃഷ്ടിച്ച ഈ മേഖലയിൽ കായികരംഗത്തിന് ദീർഘകാല പാരമ്പര്യമുണ്ട്.
സമീപ വർഷങ്ങളിൽ ഹൈക്കിങ്, പാരാഗ്ലൈഡിങ്, വെർട്ടിക്കൽ ജംപിങ്, സിപ്പ് ലൈനിങ് തുടങ്ങിയ സാഹസിക കായിക വിനോദങ്ങൾ ലോകമെമ്പാടുമുള്ളവരെ ആകർഷിക്കുന്നുണ്ട്. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതിനായി ഫുട്ബോൾ, വോളിബോൾ, നീന്തൽ, കാർ റേസിങ്, സൈക്ലിങ്, പാഡൽ, ഡാർട്ട്സ്, ക്രോസ്-കൺട്രി മത്സരങ്ങൾ എന്നിവയുൾപ്പെടെ വേനൽക്കാലത്തിലുടനീളം അസീറിൽ വിവിധ കായിക മത്സരങ്ങൾ നടത്തുന്നുണ്ട്.