റിയൽ എസ്റ്റേറ്റ്, ടൂറിസം, നിർമാണം തുടങ്ങിയ എണ്ണ ഇതര മേഖലകളിൽ യുഎഇയുടെ സമ്പദ്‌വ്യവസ്ഥ ശക്തമായ വളര്‍ച്ചയിലാണെന്ന് ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിങ് കൺട്രീസ് (ഒപെക്).

റിയൽ എസ്റ്റേറ്റ്, ടൂറിസം, നിർമാണം തുടങ്ങിയ എണ്ണ ഇതര മേഖലകളിൽ യുഎഇയുടെ സമ്പദ്‌വ്യവസ്ഥ ശക്തമായ വളര്‍ച്ചയിലാണെന്ന് ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിങ് കൺട്രീസ് (ഒപെക്).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ റിയൽ എസ്റ്റേറ്റ്, ടൂറിസം, നിർമാണം തുടങ്ങിയ എണ്ണ ഇതര മേഖലകളിൽ യുഎഇയുടെ സമ്പദ്‌വ്യവസ്ഥ ശക്തമായ വളര്‍ച്ചയിലാണെന്ന് ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിങ് കൺട്രീസ് (ഒപെക്).  ഉപയോക്തൃ വില സൂചികയുടെ (സിപിഐ) 40 ശതമാനത്തിലേറെ വരുന്ന ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവയുടെ വിലകളിൽ ചെറിയ വർധനവുണ്ടായതായി ഓഗസ്റ്റിലെ പ്രതിമാസ എണ്ണ വിപണി റിപോർട്ട് (എംഒഎംആർ) വ്യക്തമാക്കി. മേയിൽ 6.6 ശതമാനമായിരുന്ന വില ജൂണിൽ 6.7 ശതമാനമായി ഉയർന്നു.  

ജൂണിലെ ഭക്ഷ്യ-പാനീയ വിലക്കയറ്റം മേയിൽ 2.3 ശതമാനത്തിൽ നിന്ന് 2.4 ശതമാനമായി ഉയർന്നു. ആകെ പണപ്പെരുപ്പ നിരക്ക് സ്ഥിരത നിലനിർത്തി. ഇത്യോപ്യ, സീഷെൽസ്, ഇന്തൊനീഷ്യ എന്നിവയുമായുള്ള സമീപകാല കറൻസി വിനിമയ കരാറുകൾ അതിന്റെ രാജ്യാന്തര സാമ്പത്തിക ബന്ധങ്ങളുടെ ഭാഗമായി യുഎഇ സെൻട്രൽ ബാങ്ക് ഒപ്പുവച്ചു. ഈ കരാറുകൾ പേയ്‌മെന്റ് സിസ്റ്റം സഹകരണം മെച്ചപ്പെടുത്തുന്നതിനും അതിർത്തി കടന്നുള്ള ഇടപാടുകൾ എളുപ്പമാക്കാനും സഹായിക്കുന്നു.  

ADVERTISEMENT

കൂടാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യം വർധിപ്പിക്കുന്നതിനും താരിഫുകൾ നീക്കം ചെയ്യുന്നതിനുമായി യുഎഇയും മൗറീഷ്യസും ഒരു സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സിഇപിഎ) അന്തിമരൂപം നൽകി. ആഫ്രിക്കയുമായുള്ള യുഎഇയുടെ നയതന്ത്രപരവും വാണിജ്യപരവുമായ ബന്ധങ്ങൾ ഈ കരാർ വഴി കൂടുതൽ ശക്തിപ്പെടും. എണ്ണ ഇതര മേഖലയിൽ ഇത് സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള ശ്രമങ്ങളെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക നയങ്ങളും തന്ത്രപ്രധാനമായ രാജ്യാന്തര പങ്കാളിത്തവും അതിന്റെ മുകളിലേയ്ക്കുള്ള പാത നിലനിർത്തുന്നതിനും സമ്പദ്‌വ്യവസ്ഥയെ കൂടുതൽ വൈവിധ്യവത്കരിക്കുന്നതിനും ശക്തമായ നിലയിൽ എത്തിക്കുന്നു.

English Summary:

UAE's economy is growing strongly in non-oil sectors said the Organization of Petroleum Exporting Countries (OPEC).