മസ്‌കത്ത് ∙ പ്രവാസ ലോകത്തായിരിക്കുമ്പോഴും ലഭ്യമായ സാഹചര്യങ്ങൾക്കനുസരിച്ച് സമൂഹത്തിന്റെ നന്മയ്ക്കും സഹജീവികളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുക എന്ന മലയാളികളുടെ പൊതുബോധമാണ് അവരെ മികച്ച സമൂഹമാക്കി മാറ്റുന്നതെന്ന് ഒഐസിസി / ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ പ്രവാസ ലോകത്തായിരിക്കുമ്പോഴും ലഭ്യമായ സാഹചര്യങ്ങൾക്കനുസരിച്ച് സമൂഹത്തിന്റെ നന്മയ്ക്കും സഹജീവികളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുക എന്ന മലയാളികളുടെ പൊതുബോധമാണ് അവരെ മികച്ച സമൂഹമാക്കി മാറ്റുന്നതെന്ന് ഒഐസിസി / ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു. ഒമാനിലെ പൊതുരംഗത്തും സന്നദ്ധ സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലും ദീർഘനാളുകളായി നിസ്വാർത്ഥ സേവനങ്ങൾ അനുഷ്ഠിക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്നദ്ധ ജീവകാരുണ്യ സേവന രംഗത്തെ നിറസാന്നിധ്യവും ഇന്ത്യൻ എംബസിയുമായി ചേർന്ന് നിരവധി സേവനങ്ങൾ അനുഷ്ഠിക്കുകയും കൊവിഡ് മഹാമാരിക്കാലത്ത് നിരവധിയാളുകൾക്ക് മരുന്നും മറ്റ് അവശ്യസാധനങ്ങളുമെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്ത ഇൻകാസ് ഒമാൻ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ നിയാസ് ചെണ്ടയാടിനെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് വേണ്ടി നിരന്തരമായ ഇടപെടലുകൾ നടത്തുകയും സെമിനാറുകൾ സംഘടിപ്പിക്കുകയും അക്കാദമിക് രംഗത്ത് മികച്ച സംഭാവനകൾ നൽകിയ സമകാലിക പ്രസിദ്ധീകരണങ്ങളിലെ കോളമിസ്റ്റ് കൂടിയായ ഡോ. സജി ഉതുപ്പാനെയും യോഗം ആദരിച്ചു.

ADVERTISEMENT

പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ ഒമാൻ കോർഡിനേറ്ററായി കെ പി സി സി നിയമിച്ച ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റി ട്രഷറർ കൂടിയായ സജി ചങ്ങനാശേരിയെ യോഗം അഭിനന്ദിച്ചു. ഇൻകാസ് ഒമാൻ ദേശീയ പ്രസിഡന്റ് അഡ്വ. എം കെ പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒ ഐ സി സി/ഇൻകാസ് മിഡിൽ ഈസ്റ്റ് കൺവീനർ സജി ഔസേപ്പ്, മുതിർന്ന നേതാവ് എൻ ഒ ഉമ്മൻ, ഇൻകാസ് ഒമാൻ ദേശീയ, റീജനൽ, ഏരിയ കമ്മിറ്റി നേതാക്കളായ മാത്യു മെഴുവേലി, റെജി കെ തോമസ്, മണികണ്ഠൻ കോതോട്ട്, ബിന്ദു പാലയ്ക്കൻ, എം ജെ സലീം, ഷൈനു മനക്കര, അജോ കട്ടപ്പന, അജ്മൽ കരുനാഗപ്പള്ളി, ടി എം ശിഹാബ്, സന്തോഷ് പള്ളിക്കൻ, മറിയാമ്മ തോമസ്, ജയകുമാർ മത്ര, ഷാനവാസ്, അബ്ദുൾ കരീം, അനൂപ് നാരായൺ, റെജി പുനലൂർ,  വിജയൻ തൃശ്ശൂർ, ജാഫർ കായംകുളം, ഇ വി പ്രദീപ്, ദീപക് മോഹൻദാസ്, ഹരിലാൽ കൊല്ലം, സുനിൽ ഇബ്ര, തോമസ് മാത്യു, ഷമീം ബിദിയ, അനു തോമസ്, രാജേഷ് മൊബെല, സുരേഷ് ഇബ്ര, വർഗീസ് സേവ്യർ, ഷിഫാൻ മുഹമ്മദ്, ജലാൽ, റിലിൻ മാത്യു, അജ്മൽ മാമ്പ്ര, രാജേഷ്, കിഫിൽ ഇക്ബാൽ, വിനോദ് നിസ്‌വ, ദിനേശ് ബഹ്‌ലാ, നാസ്സർ ആലുവ, പ്രശാന്ത് മുസന്ന, റോബിൻ മാത്യു, ലത്തീഫ്, ഷിജു റഹ്മാൻ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

English Summary:

INCAS pays tribute to social, cultural and educational workers