ഇന്ത്യക്കാർ തന്നെ മുന്നിൽ; തിളക്കാമർന്ന നേട്ടവുമായി പ്രവാസ ലോകത്ത് നിക്ഷേപക കുതിപ്പ്
ദുബായ്∙ 2024 ന്‍റെ ആദ്യ പകുതിയിൽ ചേംബറിൽ അംഗമാകുന്ന പുതിയ എമിറാത്തി ഇതര കമ്പനികളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്. 7,860 പുതിയ കമ്പനികളുമായി ഇന്ത്യൻ നിക്ഷേപകർ ഒന്നാമതെത്തിയതായി ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് അറിയിച്ചു. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള നിക്ഷേപം ആകർഷിക്കാനുള്ള ദുബായിയുടെ കഴിവും രാജ്യാന്തര

ദുബായ്∙ 2024 ന്‍റെ ആദ്യ പകുതിയിൽ ചേംബറിൽ അംഗമാകുന്ന പുതിയ എമിറാത്തി ഇതര കമ്പനികളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്. 7,860 പുതിയ കമ്പനികളുമായി ഇന്ത്യൻ നിക്ഷേപകർ ഒന്നാമതെത്തിയതായി ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് അറിയിച്ചു.
ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള നിക്ഷേപം ആകർഷിക്കാനുള്ള ദുബായിയുടെ കഴിവും രാജ്യാന്തര ബിസിനസുകൾക്കിടയിൽ വർധിച്ചുവരുന്ന ആകർഷണവും ഇത് എടുത്തുകാണിക്കുന്നു. പാക്കിസ്ഥാൻ, ഈജിപ്ത്, സിറിയ, യുകെ, ബംഗ്ലാദേശ്, ഇറാഖ്, ചൈന, സുഡാൻ, ജോർദാൻ എന്നിവയും പുതിയ അംഗ കമ്പനികളുടെ മുൻനിരയിൽ ഇടം നേടി.
റിയൽ എസ്റ്റേറ്റ്, വാടക, ബിസിനസ് സേവനങ്ങൾ, നിർമാണം, ഗതാഗതം, സംഭരണം, ആശയവിനിമയം, സാമൂഹികവും വ്യക്തിഗതവുമായ സേവനങ്ങൾ എന്നിവയ്ക്ക് തൊട്ടുപിന്നാലെ ആകെ 41.5% വ്യാപാരവും റിപയറിങ് സേവന മേഖലയും ഒന്നാം സ്ഥാനത്താണ്. 2023-നെ അപേക്ഷിച്ച് 23.5% വളർച്ചാ നിരക്കോടെ മികച്ച അഞ്ച് മേഖലകളിൽ ഏറ്റവും ശക്തമായ വളർച്ചയാണ് നിർമാണ മേഖല കൈവരിച്ചത്. ഗതാഗതം, സംഭരണം, വാർത്താവിനിമയ മേഖലകൾ 13.6% വളർച്ചാ നിരക്ക് കൈവരിച്ചു. റിയൽ എസ്റ്റേറ്റ്, വാടകയ്‌ക്ക് നൽകൽ, ബിസിനസ് സേവനങ്ങൾ എന്നിവ വർഷാവർഷം 9.5% വർധനവോടെ മൂന്നാം സ്ഥാനത്താണ്.