നായ്ക്കൾ പിന്നാലെ എത്തി; സ്കൂട്ടർ മറിഞ്ഞ് പ്രവാസി മരിച്ചു, ഷാർജയിൽ നിന്നെത്തിയത് ദിവസങ്ങൾക്ക് മുൻപ്
കണ്ണൂർ ∙ പുലർച്ചെ പള്ളിയിലേക്ക് പോകുമ്പോൾ നായ്ക്കൂട്ടം പിന്തുടർന്നതിനെത്തുടർന്ന് വേഗം കൂട്ടിയപ്പോൾ സ്കൂട്ടർ മറിഞ്ഞ് പ്രവാസി മരിച്ചു. കക്കാട് കുഞ്ഞിപ്പള്ളി കടലാക്കിയിൽ താമസിക്കുന്ന അത്താഴക്കുന്ന് റഹ്മാനിയ മസ്ജിദിനു സമീപത്തെ തോലന്റകത്ത് സലീം (51) ആണ് മരിച്ചത്. കുഞ്ഞിപ്പള്ളി– പള്ളിക്കുന്ന് റോഡിൽ

കണ്ണൂർ ∙ പുലർച്ചെ പള്ളിയിലേക്ക് പോകുമ്പോൾ നായ്ക്കൂട്ടം പിന്തുടർന്നതിനെത്തുടർന്ന് വേഗം കൂട്ടിയപ്പോൾ സ്കൂട്ടർ മറിഞ്ഞ് പ്രവാസി മരിച്ചു. കക്കാട് കുഞ്ഞിപ്പള്ളി കടലാക്കിയിൽ താമസിക്കുന്ന അത്താഴക്കുന്ന് റഹ്മാനിയ മസ്ജിദിനു സമീപത്തെ തോലന്റകത്ത് സലീം (51) ആണ് മരിച്ചത്. കുഞ്ഞിപ്പള്ളി– പള്ളിക്കുന്ന് റോഡിൽ കപ്പാലത്തിനു സമീപം പുലർച്ചെ 5ന് ആണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഷാർജയിലായിരുന്ന സലീം ഏതാനും ദിവസം മുൻപാണ് നാട്ടിലെത്തിയത്. അത്താഴക്കുന്നിലെ കുഞ്ഞായിസയുടെയും പരേതനായ കെ.ഹസ്സന്റെയും മകനാണ്. ഭാര്യ പി.വി.സൗദ. മക്കൾ: സഫ, സഫ്‌വാൻ, സജ്‌വ. സഹോദരങ്ങൾ: മനാഫ് (ദുബായ്), ഖൈറുന്നിസ, നിസാ മൈമൂന, ഫാത്തിമ. കബറടക്കം നടത്തി