അബുദാബി∙ സർക്കാർ വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തിന്‍റെയും വേനലവധി കഴിഞ്ഞ് സ്വകാര്യ സ്കൂളുകൾ തുറക്കുന്നതിന്‍റെയും ഭാഗമായി ഈ മാസം 26 ന് 'അപകട രഹിത ദിനം' എന്ന പേരിൽ ദേശീയ ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിക്കാൻ യുഎഇ ആഭ്യന്തര മന്ത്രാലയം. സ്‌കൂളിലെ ആദ്യ ദിനം ട്രാഫിക് അപകടരഹിതമായി ഉറപ്പാക്കുകയാണ് ലക്ഷ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ സർക്കാർ വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തിന്‍റെയും വേനലവധി കഴിഞ്ഞ് സ്വകാര്യ സ്കൂളുകൾ തുറക്കുന്നതിന്‍റെയും ഭാഗമായി ഈ മാസം 26 ന് 'അപകട രഹിത ദിനം' എന്ന പേരിൽ ദേശീയ ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിക്കാൻ യുഎഇ  ആഭ്യന്തര മന്ത്രാലയം. സ്‌കൂളിലെ ആദ്യ ദിനം ട്രാഫിക് അപകടരഹിതമായി ഉറപ്പാക്കുകയാണ് ലക്ഷ്യം.  പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് "അപകട രഹിത ദിനം" ക്യാംപെയ്നിൽ പ്രതിജ്ഞയെടുക്കുന്നവർക്ക് നാല് ബ്ലാക്ക് ട്രാഫിക് പോയിന്‍റുകൾ കുറഞ്ഞുകിട്ടും. 

ഈ കിഴിവിന് യോഗ്യത നേടുന്നതിന് (https://portal.moi.gov.ae/eservices/direct?scode=716&c=2) എന്ന വിലാസത്തിലും ആഭ്യന്തര മന്ത്രാലയത്തിന്‍റെ സമൂഹ മാധ്യമ പേജിലോ പങ്കെടുക്കുന്നവർ സംരംഭത്തിന്‍റെ പ്രതിജ്ഞയിൽ ഒപ്പിടണം. കൂടാതെ നിശ്ചിത ദിവസത്തിലെ ഏതെങ്കിലും ഗതാഗത ലംഘനങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും വേണം.  ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും റോഡ് സുരക്ഷയ്ക്കായുള്ള യുഎഇ ഗവൺമെന്‍റിന്‍റെ കാഴ്ചപ്പാടുമായി യോജിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്‍റെ വിപുലമായ തന്ത്രത്തിന്‍റെ ഭാഗമാണ് ക്യാംപെയ്ൻ എന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാൻ ബ്രി. ഹുസൈൻ അഹമ്മദ് അൽ ഹാരിതി പറഞ്ഞു. 

ADVERTISEMENT

പ്രധാന സുരക്ഷാ സമ്പ്രദായങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവരെ ബോധവത്കരിക്കുന്നതിലൂടെ ഉത്തരവാദിത്തമുള്ള ഡ്രൈവിങ് സംസ്കാരം പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത്. വാഹന സുരക്ഷ ഉറപ്പാക്കൽ, സ്‌കൂളുകൾക്ക് സമീപം വേഗപരിധി പാലിക്കൽ, മൊബൈൽ ഫോണുകൾ പോലെയുള്ള ശല്യപ്പെടുത്തലുകൾ ഒഴിവാക്കൽ, ട്രാഫിക് പാത പിന്തുടരൽ, സുരക്ഷിത അകലം പാലിക്കൽ, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകൽ, എമർജൻസി വാഹനങ്ങൾക്ക് വഴിയൊരുക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.  അപകടങ്ങളില്ലാത്ത ഗതാഗത അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഈ കൂട്ടായ പരിശ്രമം അനിവാര്യമാണ്.

English Summary:

UAE to observe 'Accident-Free Day'; black points to be waived for campaign participants.