ADVERTISEMENT

അബഹ  ∙ അബഹയിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സൗദി സൂപ്പർ കപ്പിന്റെ സെമി ഫൈനലിൽ ക്രിസ്റ്റ്യാനോയുടെ അൽ നസർ ടീം അൽ താവൂനിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി

മത്സരം തുടങ്ങി എട്ട് മിനിറ്റിനുള്ളിൽ അയ്‌മൻ യഹ്‌യയാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. 57-ാം മിനിറ്റിൽ അൽ നസർ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിന്റെ ലീഡ് ഇരട്ടിയാക്കി.

ചിത്രം: സബ്ക്ക് 
ചിത്രം: സബ്ക്ക് 

ഈ സീസണിൽ അൽ നസർ ടീമിനു വേണ്ടി ക്രിസ്റ്റ്യാനോയുടെ ആദ്യഗോളായിരുന്നു ഇത്. 39-കാരനായ താരം കളിയുടെ തുടക്കത്തിൽ തന്നെ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. 75-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ച് ടീമിന്റെ വിജയം ഉറപ്പാക്കി.

English Summary:

Al Nassr team wins in Saudi Super Cup semi-final.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com