ദുബായ്∙ അൽ മക്തൂം രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചു ദുബായ് സൗത്തിൽ വൻ വികസന പദ്ധതികൾ ഒരുങ്ങുന്നു. 3000 കോടി ദിർഹത്തിന്റെ നിക്ഷേപങ്ങളാണ് ദുബായ് സൗത്ത് കേന്ദ്രീകരിച്ചു വരുന്നത്.

ദുബായ്∙ അൽ മക്തൂം രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചു ദുബായ് സൗത്തിൽ വൻ വികസന പദ്ധതികൾ ഒരുങ്ങുന്നു. 3000 കോടി ദിർഹത്തിന്റെ നിക്ഷേപങ്ങളാണ് ദുബായ് സൗത്ത് കേന്ദ്രീകരിച്ചു വരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ അൽ മക്തൂം രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചു ദുബായ് സൗത്തിൽ വൻ വികസന പദ്ധതികൾ ഒരുങ്ങുന്നു. 3000 കോടി ദിർഹത്തിന്റെ നിക്ഷേപങ്ങളാണ് ദുബായ് സൗത്ത് കേന്ദ്രീകരിച്ചു വരുന്നത്. പ്രധാന വിമാന സർവീസുകൾ അൽ മക്തൂമിലേക്കു മാറുന്നതോടെ ദുബായുടെ പുതിയ നഗരമായി ദുബായ് സൗത്ത് മാറുമെന്നു ദുബായ് ഏവിയേഷൻ സിറ്റി കോർപറേഷന്റെയും ദുബായ് സൗത്തിന്റെയും സിഇഒ ഖലീഫ അൽ സഫീൻ പറഞ്ഞു. ദുബായ് സൗത്തിൽ സ്വകാര്യ മേഖലയ്ക്ക് 60% വരെ നിക്ഷേപ അവസരമുണ്ട്. 

വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസന സംരംഭങ്ങൾക്ക് മാത്രം പ്രതിവർഷം 200 കോടി ദിർഹം ചെലവിടുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളം പൂർണമായും പ്രവർത്തന ക്ഷമമാകുന്നതോടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തുക വർധിപ്പിക്കും. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ  വിമാന സർവീസുകളുടെ എണ്ണം 8 ശതമാനം വർധിച്ചു. ലോകത്തിലെ ഏറ്റവും മികച്ച വിവിധ കമ്പനികളുടെ കൂട്ടായ്മയിലൂടെ ആയിരിക്കും വികസന പ്രവൃത്തികൾ. 

ADVERTISEMENT

വിമാനത്താവള വികസനത്തിനുള്ള ടെൻഡർ നടപടികളാണ് പുരോഗമിക്കുന്നത്. ഏവിയേഷൻ മേഖലയിൽ വൈദഗ്ധ്യം തെളിയിച്ച കമ്പനികൾക്ക് വിമാനങ്ങളുടെ അറ്റകുറ്റപ്പണികളുടെ വരെ കരാർ നൽകും. 300 കോടി ദിർഹം അധികമാണ് ഈ രംഗത്തു മാത്രം നിക്ഷേപിക്കുന്നത്. ദുബായ് സൗത്ത് റിയൽ എസ്റ്റേറ്റ് മേഖലയിൽ കഴിഞ്ഞ വർഷത്തെ മാത്രം ഇടപാടുകളിൽ 11% വർധനയുണ്ടായി. വിമാനത്താവള വിപുലീകരണ പ്രഖ്യാപനം വന്നതോടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ 30% കുതിപ്പുണ്ട്.

English Summary:

Dubai South Planned Urban Development Project in Dubai