ADVERTISEMENT

ഷാർജ ∙  ഷാർജ കൾചറൽ ആൻഡ് മീഡിയ ഓഫിസ് നൽകുന്ന ഗൾഫ് വിമൻ ക്രിയേറ്റിവിറ്റി അവാർഡിന്റെ ഏഴാം പതിപ്പിലേയ്ക്ക് രചനകൾ ക്ഷണിച്ചു.  കവിത, യാത്രാസാഹിത്യത്തിലെ വിമർശനാത്മക പഠനങ്ങൾ, ബാലസാഹിത്യം (കഥ) എന്നീ മൂന്ന് മേഖലകളിലാണ് അവാർഡ്. നവംബർ 18 വരെ എൻട്രികൾ സ്വീകരിക്കും.

ഫാമിലി അഫയേഴ്‌സ് സുപ്രീം കൗൺസിൽ ചെയർപേഴ്‌സൺ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ ഇതിനായി പ്രവർത്തനം ആരംഭിച്ചു. ജിസിസിയിലെ സ്ത്രീകളുടെ സർഗാത്മകത  മെച്ചപ്പെടുത്താനും ആധുനിക ഗൾഫ് സാഹിത്യത്തെ സമ്പന്നമാക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പരിപാടിയിൽ മുൻവർഷങ്ങളിൽ വനിതാ എഴുത്തുകാരുടെ പങ്കാളിത്തം വലുതായിരുന്നു.  

English Summary:

Gulf Women Creativity Award: Entries open until Nov. 18

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com