സ്വാതന്ത്ര്യദിനത്തില്‍ സുവര്‍ണ്ണനേട്ടം സ്വന്തമാക്കി മബേല ഇന്ത്യന്‍ സ്‌കൂള്‍
മബേല∙ ഇന്ത്യയുടെ 78–ാം സ്വാതന്ത്യ്രദിനം വര്‍ണ്ണാഭമായ ആഘോഷപരിപാടികളോടെ മബേല ഇന്ത്യന്‍ സ്‌കൂളില്‍ അരങ്ങേറി. ഇന്ത്യയുടെ സമ്പന്നമായ കലാ സാംസ്‌കാരിക പൈതൃകവും പ്രകൃതി സംരക്ഷണത്തിന്‍റെ സന്ദേശവും വിളിച്ചോതിയ നിരവധി പരിപാടികള്‍ അവതരിപ്പിക്കപ്പെട്ട ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ അമിത് നാരംഗ്

മബേല∙ ഇന്ത്യയുടെ 78–ാം സ്വാതന്ത്യ്രദിനം വര്‍ണ്ണാഭമായ ആഘോഷപരിപാടികളോടെ മബേല ഇന്ത്യന്‍ സ്‌കൂളില്‍ അരങ്ങേറി. ഇന്ത്യയുടെ സമ്പന്നമായ കലാ സാംസ്‌കാരിക പൈതൃകവും പ്രകൃതി സംരക്ഷണത്തിന്‍റെ സന്ദേശവും വിളിച്ചോതിയ നിരവധി പരിപാടികള്‍ അവതരിപ്പിക്കപ്പെട്ട ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ അമിത് നാരംഗ് മുഖ്യാതിഥിയായിരുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ അണിനിരന്ന് അവതരിപ്പിച്ച നൃത്ത സംഗീത ചിത്രകലകളുടെ അവതരണം ഇന്‍റര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി. ഒമാന്‍ ദേശീയഗാനവും തുടര്‍ന്ന് ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ച് ആരംഭിച്ച ചടങ്ങില്‍ സ്‌കൂള്‍ അങ്കണത്തില്‍ വിശിഷ്ടവ്യക്തികള്‍ വൃക്ഷത്തൈ നട്ടുകൊണ്ട് സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
ഒമാനിലെ ഏഴ് ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അണിനിരന്ന സ്വാതന്ത്ര്യദിന പരേഡ് അച്ചടക്കവും ഏകോപനവും കൊണ്ട് ഏറെ ശ്രദ്ധേയമായി. അമിത് നാരംഗ് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങളിലും ഭാഷകളിലും ഉത്സവങ്ങളിലും പ്രതിഫലിക്കുന്ന സാംസ്‌കാരിക ബഹുസ്വരതയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ സവിശേഷതയായ നാനാത്വത്തിലെ ഏകത്വത്തെ ഓര്‍മ്മപ്പെടുത്തി ഇന്ത്യയുടെ സ്വാതന്ത്ര്യദിന പ്രമേയമായ 'വികസിത ഭാരതത്തിലൂന്നി രാഷ്ട്രപുരോഗതിയിലും വികസനത്തിലും രാജ്യം എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം വിശദമാക്കി.
വിദ്യാലയത്തിലെ കെ ജി മുതല്‍ 12 വരെയുള്ള ഗ്രേഡുകളില്‍ രണ്ടായിരത്തിലധികം വിദ്യാർഥികള്‍ അണിനിരന്ന് അവതരിപ്പിച്ച സംഗീതം, നൃത്തം, കല എന്നിവയുടെ സാംസ്‌കാരിക സമന്വയത്തിലൂടെ സ്വന്തമാക്കിയ ഇന്‍റര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ഈ പരിപാടിയുടെ ഒരു നാഴികക്കല്ലായി മാറി. ജമ്മുകാശ്മീരിന്‍റെ സ്വന്തം കലാരൂപമായ റഊഫ് മുതല്‍ കേരളത്തിലെ മോഹിനിയാട്ടം വരെയുള്ള പതിനഞ്ചോളം വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. കൂടാതെ അവയുടെ ഗാനങ്ങളും വിദ്യാര്‍ഥികള്‍ തത്സമയം ആലപിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച പതിനഞ്ചോളം ദേശീയ നേതാക്കളുടെ ഛായാചിത്രങ്ങള്‍ വിദ്യാർഥികള്‍ ചേര്‍ത്ത് വെച്ച് സ്‌കൂള്‍ മൈതാനത്തില്‍ അവതരിപ്പിച്ച പ്രദര്‍ശനവും കാണികളെ അത്ഭുതപ്പെടുത്തി. ഇന്‍റര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോര്‍ഡിന്‍റെ വിധികര്‍ത്താവ് അരവിന്ദര്‍ സിങ് ഭാട്ടി റെക്കോര്‍ഡ് ശ്രമം വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിലും ഇന്‍റര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് സ്വന്തമാക്കാനും കൂടെ നിന്ന വിദ്യാർഥികള്‍, രക്ഷിതാക്കള്‍, പരിശീലിപ്പിച്ച അധ്യാപകര്‍ എന്നിവരെ ചടങ്ങില്‍ അഭിനന്ദിച്ചു. വര്‍ണ്ണശബളമായ ആഘോഷപരിപാടികളില്‍ ഒമാനിലെ സുല്‍ത്താനേറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗിനോടൊപ്പം പത്‌നി ദിവ്യ നാരംഗ്, ഇന്ത്യന്‍ എംബസി സെക്കണ്ട് സെക്രട്ടറി ജയപാല്‍ ദെന്തെ, ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ശിവകുമാര്‍ മാണിക്കം, ബോര്‍ഡ് വൈസ് ചെയര്‍മാനും മബേല സ്‌കൂള്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജുമായ സയ്യിദ് സല്‍മാന്‍, മബേല സ്‌കൂള്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കൃഷ്‌ണേന്ദു, സീനിയര്‍ പ്രിന്‍സിപ്പല്‍ ആന്‍റ് എഡ്യൂക്കേഷന്‍ അഡൈ്വസര്‍ വിനോഭ എം പി, മബേല സ്‌കൂള്‍ മാനേജ് മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് ഷമീം ഹുസൈന്‍, സ്‌കൂള്‍ മാനേജ്‌മെന്‍റ് ഭാരവാഹികള്‍ എന്നിവരും പങ്കെടുത്തു.