പരിസ്ഥിതി സംരക്ഷണത്തിന് സൗദി; പുതിയ പദ്ധതിയുമായി നാഷനൽ സെന്‍റർ ഫോർ എൻവയോൺമെന്റൽ കംപ്ലയൻസ്
സൗദിയിൽ വ്യാവസായിക മലിനീകരണത്താൽ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങൾക്ക് പുതുജീവൻ നൽകുന്നതിനുള്ള പദ്ധതിയുമായി നാഷനൽ സെന്‍റർ ഫോർ എൻവയോൺമെൻൽ കംപ്ലയൻസ്.

റിയാദ് ∙ സൗദിയിൽ വ്യാവസായിക മലിനീകരണത്താൽ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങൾക്ക് പുതുജീവൻ നൽകുന്നതിനുള്ള പദ്ധതിയുമായി നാഷനൽ സെന്‍റർ ഫോർ എൻവയോൺമെൻൽ കംപ്ലയൻസ്. പരിസ്ഥിതിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ, രാജ്യത്തുടനീളമുള്ള മലിനമായ സ്ഥലങ്ങൾ കണ്ടെത്തിയെ അവയെ പുനരുദ്ധരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 30 പദ്ധതികൾ ഇതിനായി വികസിപ്പിച്ചു
2022 ജൂലൈയിൽ തുടക്കം കുറിച്ച ഈ പദ്ധതി 2024 ന്‍റെ മൂന്നാം പാദം അവസാനം വരെ തുടരും. ഉപഗ്രഹ ചിത്രങ്ങൾ, പരിശോധനാ റിപ്പോർട്ടുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ മലിനീകരണത്തിന്‍റെ തോത് കൂടിയ സ്ഥലങ്ങൾ കണ്ടെത്തുക. മണ്ണ്, വായു, ജലം എന്നിവയിലെ മലിനീകരണത്തിന്‍റെ തരവും അളവും പരിശോധിച്ച് കൃത്യമായി നിർണയിക്കും. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത രീതിയിൽ മലിനീകരണം നീക്കം ചെയ്യുന്നതിനുള്ള ശാസ്ത്രീയമായ പദ്ധതികൾ നടപ്പാക്കും.
രാജ്യത്തുടനീളം സ്ഥാപിച്ചിരിക്കുന്ന 240 സ്റ്റേഷനുകളിലൂടെ വായുവിന്‍റെ ഗുണനിലവാരം നിരന്തരം നിരീക്ഷിക്കും. വ്യാവസായിക മലിനീകരണം മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലൂടെ പരിസ്ഥിതിയുടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും. ഇതിലൂടെ മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങൾ തടയുന്നതിനും സാമൂഹിക-സാമ്പത്തിക വികസനത്തിനും സാധിക്കും
ഈ പദ്ധതി വഴി നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഒരു നല്ല തുടക്കമായിരിക്കുന്നു. എന്നാൽ ഇത്തരം പദ്ധതികൾ വിജയിക്കണമെങ്കിൽ എല്ലാവരുടെയും സഹകരണം അനിവാര്യമാണ്. വ്യവസായ സ്ഥാപനങ്ങൾ, സർക്കാർ, സാമൂഹിക സംഘടനകൾ എന്നിവർ ചേർന്ന് പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കേണ്ടതുണ്ട്.
“