റിയാദ് ∙ ലോക കേരള സഭാംഗവും, സൗദിയിലും മറ്റ് പ്രദേശങ്ങളിലുമായി ദീർഘകാലം പ്രവാസ ജീവിതം നയിക്കുകയും, പ്രവാസ ലോകത്തും സാമൂഹ്യ പ്രവർത്തനങ്ങളിലും മാധ്യമ രംഗത്തും നിറസാനിധ്യമായിരുന്ന കുഞ്ഞമ്മദ് കൂരാച്ചുണ്ടിന്റെ “അത്തിക്കയുടെ പ്രവാസം"എന്ന കഥാ സമാഹാരം റിയാദിൽ പ്രകാശനം ചെയ്‌തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ലോക കേരള സഭാംഗവും, സൗദിയിലും മറ്റ് പ്രദേശങ്ങളിലുമായി ദീർഘകാലം പ്രവാസ ജീവിതം നയിക്കുകയും, പ്രവാസ ലോകത്തും സാമൂഹ്യ പ്രവർത്തനങ്ങളിലും മാധ്യമ രംഗത്തും നിറസാനിധ്യമായിരുന്ന കുഞ്ഞമ്മദ് കൂരാച്ചുണ്ടിന്‍റെ “അത്തിക്കയുടെ പ്രവാസം"എന്ന കഥാ സമാഹാരം റിയാദിൽ പ്രകാശനം ചെയ്‌തു. റിയാദിലെ ഹോട്ടൽ ഡി പാലസ് ഓഡിറ്റോറിയത്തിൽ കേളി കാലാസംസ്കാരിക വേദി സംഘടിപ്പിച്ച സെമിനാറിനോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ കേളി ട്രഷറർ ജോസഫ് ഷാജി റിയാദിലെ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ നജീം കൊച്ചുകലുങ്കിന് പുസ്തകം നൽകിക്കൊണ്ട് പ്രകാശനം നടത്തി.

പ്രവാസത്തിന്‍റെ വിങ്ങുന്ന അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് തയാറാക്കിയ പുസ്തകത്തിൽ അത്തിക്കയുടെ പ്രവാസം, ഇടയൻ, നജഫിലേക്കുള്ള വഴി, മോസ്സക്കയുടെ പുത്രി, എലിസബത്ത് കരീന എന്നിങ്ങനെ അഞ്ച് അധ്യായങ്ങൾ ഉണ്ട്. മുംബൈയിലെ കാമത്തിപുരം മുതൽ സൗദിയിലെ മണലാരണ്യം വരെ നീളുന്ന അധ്യായങ്ങളിൽ ആട് ജീവിതത്തിലെ നജീബുമാരെ മാത്രമല്ല തൊഴിലാളികളെ സഹോദരങ്ങളെ പോലെ കരുതുന്ന കാരുണ്യത്തിന്‍റെ ഉറവ വറ്റാത്ത അറബികളുടേയും കഥകൾ 'ഇടയൻ' എന്ന ഭാഗത്തിലൂടെ കുഞ്ഞമ്മദ് കോറിയിട്ടിട്ടുണ്ട്. 

ADVERTISEMENT

തന്‍റെ പ്രവാസജീവിതത്തിൽ കണ്ടുമുട്ടേണ്ടി വന്ന, വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള നിരവധിയായ മനുഷ്യരുടെ കഥകൾ വിവരിക്കുമ്പോൾ കണ്ണുകൾ ഈറനണിയാതെ വരികൾ പൂർത്തിയാക്കുക അസാധ്യമായിരിക്കും. പ്രത്യേകിച്ചും പ്രവാസത്തിന്‍റെ അനുഭവങ്ങൾ തൊട്ടറിഞ്ഞവർക്ക്, ഇടം നഷ്ടമായവരുടെ വിലാപങ്ങൾ എന്ന തലക്കെട്ടോടെ കേരളസാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ. അവതാരിക എഴുതിയ പുസ്തകം ഇൻസൈറ്റ് പബ്ലിക്കയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

പുസ്തക പ്രകാശന ചടങ്ങിൽ കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ വർഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സാംസ്കാരിക കമ്മറ്റി ചെയർമാൻ വിനയൻ, കൺവീനർ ഷാജി റസാഖ്, കമ്മറ്റി അംഗം ഫൈസൽ കൊണ്ടോട്ടി എന്നിവർ പങ്കെടുത്തു.

English Summary:

Book Release in Riyadh