ADVERTISEMENT

അബുദാബി∙ ലുലു ഗ്രൂപ്പിന്‍റെ മാളുകളിലും സ്റ്റോറുകളിലും യുപിഐ പേയ്‌മെന്‍റ് സൗകര്യം ആരംഭിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള  ഇന്ത്യാ ഉത്സവിലാണ് ഉപഭോക്താക്കൾക്ക് സൗകര്യപ്രദമാകുന്ന സംവിധാനം നിലവിൽ വന്നത്. യുപിഐ പേയ്‌മെന്‍റുകള്‍ ഇപ്പോള്‍ യുഎഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ലഭ്യമാണെന്നും  ഉപഭോക്താക്കള്‍ക്ക് അവരുടെ റൂപായ് കാര്‍ഡ് ഉപയോഗിച്ച് പേയ്‌മെന്‍റുകള്‍ നടത്താമെന്നും അറിയിച്ചു.  

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അബുദാബി അല്‍ വഹ്ദ മാളില്‍ ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ എ.അമര്‍നാഥ് ആദ്യ യുപിഐ ഇടപാട് നിര്‍വ്വഹിച്ചു. ജി-പേ, ഫോണ്‍ പേ, പേടിഎം പോലുള്ള യുപിഐ പവേര്‍ഡ് ആപ്പ് ഉപയോഗിച്ച് പേയ്‌മെന്‍റുകള്‍ നടത്തുന്നതിന് പിഒഎസ് മെഷീനുകളില്‍ ഇപ്പോള്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാം. പുതിയ പേയ്‌മെന്‍റ് സൗകര്യം ഓരോ വര്‍ഷവും യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പത്ത് ദശലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും. 

English Summary:

UPI payment facility launched at Lulu Group's UAE malls and stores

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com