നജ്‌റാന്റെ പൈതൃകത്തിന്റെ പ്രതീകമായി മൺ വീടുകൾ
നജ്‌റാൻ ∙ നജ്‌റാന്റെ സമ്പന്നമായ പൈതൃകത്തിന്റെ പ്രതീകമാണ് മൺ വീടുകൾ. കാലങ്ങളായി, നജ്‌റാൻ മേഖലയിലെ മൺവീടുകൾ അതിന്റെ പ്രൗഢിയും ആധികാരികതയും അതുല്യമായ വാസ്തുവിദ്യയും കൊണ്ട് തലയുയർത്തി നിൽക്കുന്നു.

നജ്‌റാൻ ∙ നജ്‌റാന്റെ സമ്പന്നമായ പൈതൃകത്തിന്റെ പ്രതീകമാണ് മൺ വീടുകൾ. കാലങ്ങളായി, നജ്‌റാൻ മേഖലയിലെ മൺവീടുകൾ അതിന്റെ പ്രൗഢിയും ആധികാരികതയും അതുല്യമായ വാസ്തുവിദ്യയും കൊണ്ട് തലയുയർത്തി നിൽക്കുന്നു. നമ്മുടെ പൂർവ്വികർ ജീവിച്ചിരുന്ന മനോഹരമായ ഭൂതകാലത്തിന്റെ കഥയും അവരുടെ പോരാട്ടവും ഇതിലൂടെ ഇന്നത്തെ തലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്നു.
ഈ വീടുകൾ പരമ്പരാഗത കരകൗശലത്തിന്റെ അദ്ഭുതമാണ്. അവ പരിസ്ഥിതിയുമായി ഇണങ്ങിച്ചേരുകയും, കല്ല്, കളിമണ്ണ്, മരം എന്നിവയുൾപ്പെടെ പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അടിത്തറ മുതൽ മേൽക്കൂരയുടെ നിർമ്മാണം വരെ നിർമ്മാതാക്കളുടെ വൈദഗ്ധ്യവും അർപ്പണബോധവും പ്രകടമാക്കിക്കൊണ്ട്, സൂക്ഷ്മമായി നിർമ്മിച്ചതാണ്.