സൗദിയിൽ മരണാനന്തര അവയവദാനത്തിന് തയാറായി 5.33 ലക്ഷം പേർ
റിയാദ് ∙ രോഗികൾക്ക് ജീവിതത്തിലേക്ക് തിരികെ മടങ്ങാനുള്ള പ്രതീക്ഷകൾക്ക് കരുതലായി മരണാനന്തര അവയദാനം എന്ന സത്കർമ്മത്തിന് പ്രചാരമേറുകയാണ് സൗദിയിൽ.
റിയാദ് ∙ രോഗികൾക്ക് ജീവിതത്തിലേക്ക് തിരികെ മടങ്ങാനുള്ള പ്രതീക്ഷകൾക്ക് കരുതലായി മരണാനന്തര അവയദാനം എന്ന സത്കർമ്മത്തിന് പ്രചാരമേറുകയാണ് സൗദിയിൽ.
റിയാദ് ∙ രോഗികൾക്ക് ജീവിതത്തിലേക്ക് തിരികെ മടങ്ങാനുള്ള പ്രതീക്ഷകൾക്ക് കരുതലായി മരണാനന്തര അവയദാനം എന്ന സത്കർമ്മത്തിന് പ്രചാരമേറുകയാണ് സൗദിയിൽ.
റിയാദ് ∙ രോഗികൾക്ക് ജീവിതത്തിലേക്ക് തിരികെ മടങ്ങാനുള്ള പ്രതീക്ഷകൾക്ക് കരുതലായി മരണാനന്തര അവയദാനം എന്ന സത്കർമ്മത്തിന് പ്രചാരമേറുകയാണ് സൗദിയിൽ. നിലവിൽ സ്വദേശികളും വിദേശികളടക്കം 5.33 ലക്ഷം പേരാണ് മരണാനന്തരം തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്ത് അപരനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ തയാറായി പേരുകൾ റജിസ്റ്റർ ചെയ്തിട്ടുളളത്. പലവിധ രോഗ കാരണങ്ങളാൽ അവയങ്ങൾ മാറ്റി വയ്ക്കുന്നതിനായി കാത്തിരിക്കുന്ന ആയിരങ്ങൾക്കാണ് ഇതിന്റെ പ്രയോജനം കൈവരുന്നത്.
വിട്ടുമാറാത്ത അസുഖങ്ങളാൽ ഭാരം പേറുന്ന അനേകർക്ക് പുതുജീവനാണ് ഇതിലൂടെ കിട്ടുന്നത്. സൗദി ഭരണാധികാരിയുടെയേും കിരീടാവകാശിയുടെയും ഉദാത്തമായ പിന്തുണയുള്ള അവയവദാന സംരംഭത്തിൽ മാതൃകാപരമായി പേര് നൽകി പ്രോത്സാഹിപ്പിക്കാൻ ഏറെ താൽപര്യമാണ് സൗദിയിലെ പൗരൻമാരും താമസക്കാരും കാട്ടുന്നത്.
മരണശേഷം തങ്ങളുടെ ആന്തരിക അവയങ്ങൾ മറ്റുള്ളവർക്ക് ഒരു പുതുജീവൻ നൽകാൻ ഉപകാരപ്പെടട്ടെ എന്ന സൻമനസോടു കൂടി 5,33000 പേരാണ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സെന്റർ ഫോർ ഓർഗന്റെ അവയവ വിതരണ ശൃംഖലയുടെ ചുമതലയുള്ള അഹമ്മദ് ജാഫ് രി പറഞ്ഞു. മരണാനന്തര അവയവദാന സംസ്കാരം സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനായി രാജ്യത്ത് നിരവധി നടപടിക്രമങ്ങളും ബോധവൽക്കരണ സംരംഭങ്ങളും സജീവമാക്കിയിട്ടുണ്ട്.
സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെയും നേതൃത്വത്തിലാണ് 2021ൽ അവയവദാന പദ്ധതിയുടെ റജിസ്ട്രേഷന് തുടക്കം കുറിച്ചത്. ഈ പിന്തുണ സമൂഹത്തിലെ എല്ലാവർക്കും മരണാനന്തര അവയവദാനം ചെയ്യുന്നതിന് ഏറെ പ്രോത്സാഹനം നൽകുന്നു. റജിസ്റ്റർ ചെയ്യാൻ സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (എസ്ഡിഎഐഎ), സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ എന്നിവയും തവക്കൽന ആപ്പിലൂടെ റജിസ്ട്രേഷൻ നടപടികൾ സുഗമമാക്കി നൽകുന്നു. മൊബൈലിലൂടെ തവക്കൽന ആപ്പ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരോരുത്തർക്കും തങ്ങളുടെ അവയവദാന സമ്മതം അവയവയദാന കേന്ദ്രത്തെ അറിയിക്കാനും കഴിയുന്നു.
കഴിഞ്ഞ വർഷം മരണാനന്തരം ദാനം ചെയ്ത 425 അവയവങ്ങളാണ് വിവിധ രോഗികൾക്കായി മാറ്റിവച്ചത്. 2022 നെക്കാൾ 24 ശതമാനം വർധനവാണ് മരണാനന്തര അവയവ ദാനത്തിന് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്.
മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ അവയവങ്ങൾ ലഭിക്കുന്നതിന് കുടുംബാംഗങ്ങളുടെ അംഗീകാരവും ആരോഗ്യനിലയുടെ പരിഗണനയും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ അധികൃതർ, ആന്തരിക അവയവം തകരാറിലായ കേസുകൾ ഉൾപ്പെടുന്ന വെയിറ്റിങ് ലിസ്റ്റുകൾ അനുസരിച്ച് അവയവം ഏറ്റവും ആവശ്യമുള്ള കേസുകളിലേക്ക് പോകുന്നുവെന്ന് സൂചിപ്പിക്കുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചവരും അത്യാസന്ന രോഗികൾക്കിടയിലുള്ള അവയവമാറ്റ ശസ്ത്രക്രിയകൾ ഒപ്റ്റിമൽ ഹെൽത്ത് റെസ്‌പോൺസ് നേടുന്നതിനായി വേഗത്തിൽ നടക്കുന്നുണ്ടെന്ന് ജാഫരി വിശദീകരിച്ചു.
ആരോഗ്യ മന്ത്രാലയവും സൗദി റെഡ് ക്രസന്റ് അതോറിറ്റിയും പോലുള്ള ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് വേഗത്തിൽ അവയവങ്ങൾ എത്തിക്കുന്നതിന് പ്രത്യേക വിമാനങ്ങളും ആംബുലൻസുകളും ഉപയോഗക്കുന്നുമുണ്ട്.