വയനാടിനായി 14 ലക്ഷത്തിന്റെ കരുതലുമായി കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി
ഉരുൾപൊട്ടൽ ദുരിതം വിതച്ച വയനാടിന്‍റെ പുനർനിർമിതിക്കായി കുവൈത്ത് കെഎംസിസി സമാഹരിക്കുന്ന അമ്പതു ലക്ഷം നിധിയിലേക്ക് കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ വിഹിതമായി പതിനാലു ലക്ഷം രൂപ സംസ്ഥാന കമ്മറ്റിക്ക് കൈമാറി.

കുവൈത്ത് സിറ്റി ∙ ഉരുൾപൊട്ടൽ ദുരിതം വിതച്ച വയനാടിന്‍റെ പുനർനിർമിതിക്കായി കുവൈത്ത് കെഎംസിസി സമാഹരിക്കുന്ന അമ്പതു ലക്ഷം നിധിയിലേക്ക് കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ വിഹിതമായി പതിനാലു ലക്ഷം രൂപ സംസ്ഥാന കമ്മറ്റിക്ക് കൈമാറി. ജില്ലയിലെ പതിമൂന്നു മണ്ഡലം കമ്മറ്റികൾ ചേർന്ന് സമാഹരിച്ച തുകയാണിത്.
ഫർവാനിയയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്‍റ് അസീസ് തിക്കോടി പതിനാലു ലക്ഷം രൂപയുടെ ചെക്ക് കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് സയ്ദ് നാസർ മശ് ഹൂർ തങ്ങൾക്കു കൈമാറി. ജില്ലാ ഭാരവാഹികളായ, വി പി അബ്ദുല്ല, അലി അക്ബർ കറുത്തേടത്, ഗഫൂർ അത്തോളി, സമീർ തിക്കോടി, സാദിഖ് ടി വി, സംസ്ഥാന ഭാരവാഹികളായ ഗഫൂർ വയനാട്, ഹാരിസ് വള്ളിയോത്, റൗഫ് മശ് ഹൂർ തങ്ങൾ, ജില്ലയിലെ മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.