സൗദിയിൽ ശക്തമായ മഴയ്ക്ക് സാധ്യത
റിയാദ് മേഖലയിൽ മിതമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
റിയാദ് മേഖലയിൽ മിതമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
റിയാദ് മേഖലയിൽ മിതമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
റിയാദ് ∙ സൗദിയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്‌ച വരെ ശക്തമായ മഴ പെയ്യുമെന്ന് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മക്ക മേഖലയിൽ കനത്ത മഴയും, വെള്ളപ്പൊക്കവും, ആലിപ്പഴവർഷവും, ശക്തമായ കാറ്റും ഉണ്ടായേക്കും. മക്ക നഗരത്തെയും, തായിഫ് നഗരത്തെയുമായിരിക്കും മഴ കൂടുതൽ ബാധിക്കുക. താഴ്വരകളും വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളും ഒഴിവാക്കാൻ താമസക്കാരോട് അഭ്യർഥിച്ചു.
ജിദ്ദയും അൽ ലിത്തും ഉൾപ്പെടെ സമീപത്തെ ഗവർണറേറ്റുകളിൽ നേരിയ മഴ ലഭിക്കും. ശക്തമായ കാറ്റും പൊടിക്കാറ്റും ഉണ്ടായേക്കും. റിയാദ് മേഖലയിൽ മിതമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. അൽ സുലൈയിലും വാദി അൽ ദവാസിറിലും പൊടി നിറഞ്ഞ അവസ്ഥ പ്രതീക്ഷിക്കുമ്പോൾ മദീന, ബഹ, അസിർ, ജിസാൻ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയാണ് പ്രവചിക്കുന്നത്. ഹായിൽ, നജ്റാൻ, കിഴക്കൻ മേഖല എന്നിവിടങ്ങളിൽ നേരിയ മഴ പ്രതീക്ഷിക്കുന്നുണ്ട്.
വിവിധ മാധ്യമങ്ങളിലൂടെയും സമൂഹ മധ്യമങ്ങളിലൂടെയും പുറത്ത് വിടുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. അതേസമയം, പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനാൽ, വിവിധ പ്രദേശങ്ങളെ ബാധിച്ചേക്കാവുന്ന കാലാവസ്ഥ കെടുതികളെ നേരിടാൻ വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിച്ച് പ്രവർത്തിക്കുകയാണെന്ന് നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്‌താനി പറഞ്ഞു.