ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ പറന്നിറങ്ങി ഹെലികോപ്റ്റർ, വൈറൽ വിഡിയോയുടെ സത്യാവസ്ഥ
ദുബായിലെ തിരക്കേറിയ റോഡായ ഷെയ്ഖ് സായിദ് റോഡില്‍ പറന്നിങ്ങുന്ന ഹെലികോപ്റ്റർ, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ യഥാർത്ഥത്തിലുളളതാണോ

ദുബായ് ∙ ദുബായിലെ തിരക്കേറിയ റോഡായ ഷെയ്ഖ് സായിദ് റോഡില്‍ പറന്നിങ്ങുന്ന ഹെലികോപ്റ്റർ, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ യഥാർത്ഥത്തിലുളളതാണോ. അതെ എന്നാണ് ഉത്തരം. കഴിഞ്ഞ ദിവസമാണ് അപകടത്തില്‍ പെട്ട വ്യക്തിയെ രക്ഷിക്കുന്നതിനായി ഷെയ്ഖ് സായിദ് റോഡില്‍ പൊലീസ് ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം നടത്തിയത്. വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
ഡിഎംസിസി മെട്രോയ്ക്ക് സമീപം ജുമൈറ ലേക് ടവേഴ്സ് മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പെട്ട വ്യക്തിയെ സ്ട്രെച്ചറില്‍ പൊലീസ് കൊണ്ടുപോകുന്നതും വിഡിയോയില്‍ കാണാം. മിനിറ്റുകള്‍ക്ക് ശേഷം ഹെലികോപ്റ്റർ പറന്നുയർന്നു. രക്ഷാ പ്രവർത്തനത്തിനായി 10-15 മിനിറ്റ് റോഡില്‍ ഗതാഗതം നിയന്ത്രിച്ചുവെന്നും വിഡിയോയില്‍ പറയുന്നു.
ദുബായില്‍ താമസക്കാരിയായ കനിക ലാംബയെന്ന വ്യക്തിയുടെ സമൂഹമാധ്യമ അക്കൗണ്ടിലാണ് വിഡിയോ ആദ്യം വന്നത്. തിങ്കളാഴ്ച വൈകീട്ട് 7.20 നാണ് ഹെലികോപ്റ്റർ രക്ഷാ പ്രവർത്തനം നടത്തിയതെന്നും വിഡിയോയില്‍ ഇവർ പറയുന്നുണ്ട്.