ഡ്രൈവർമാർക്ക് ബോധവത്കരണ പരിപാടിയുമായി ദുബായ് ആർടിഎ
യാത്രക്കാർ ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും പെട്ടെന്ന് വാഹനം നിർത്തുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ടയർ, ബ്രേയ്ക്ക് എന്നിവയുടെ സുരക്ഷ എന്നീ കാര്യങ്ങളിൽ പ്രത്യേക പരിശീലനം നൽകി

ദുബായ്∙ സ്കൂൾ യാത്രകൾ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ബസ് ഡ്രൈവർമാർക്ക് പൊലീസും ആർടിഎയും ചേർന്ന് ബോധവൽക്കരണ ക്ലാസുകൾ നൽകി. രണ്ടു മാസത്തെ അവധിക്കു ശേഷം അടുത്ത ആഴ്ചയാണ് രാജ്യത്തെ സ്കൂളുകൾ തുറക്കുന്നത്. വാർഷിക അവധിക്കു ശേഷം ആളുകൾ തിരിച്ചെത്തുക കൂടി ചെയ്യുന്നതോടെ റോഡുകൾ തിരക്കിലമരും. കുട്ടികളെ ഏറ്റവും സുരക്ഷിതമായി വീടുകളിൽ നിന്ന് സ്കൂളിലേക്കും തിരിച്ചും എത്തിക്കുന്നതിന് ആവശ്യമായ പാഠങ്ങളാണ് 5 ദിവസത്തെ ബോധവൽക്കരണ ക്ലാസിൽ ഉൾപ്പെടുത്തിയിരുന്നത്.
ഗതാഗത നിയമങ്ങളെക്കുറിച്ചും അതിൽ പുതുതായി വരുത്തിയിരിക്കുന്ന ഭേദഗതികളും ഡ്രൈവർമാരെ ബോധ്യപ്പെടുത്തി. ഡ്രൈവർമാർ അവരുടെ പ്രവൃത്തിപരിചയത്തിലൂടെ നേടിയ അറിവുകളും പ്രായോഗിക പാഠങ്ങളും മറ്റുള്ളവരുമായും പങ്കുവച്ചു. വണ്ടി ഓടിക്കുന്നതിൽ പുലർത്തേണ്ട ശ്രദ്ധ, കുട്ടികളെ ബസിലേക്ക് കയറ്റുന്നതും ഇറക്കുന്നതും, റോഡിൽ സഡൻ ബ്രേക്ക് ചെയ്യുന്നത്, വിവിധ നിലവാരത്തിലുള്ള റോഡുകളിലൂടെ ഓടിക്കുന്നത്, വാഹനങ്ങളുടെ മെക്കാനിക്കൽ വശങ്ങൾ കൈകാര്യം ചെയ്യുന്നത്, ടയർ, ബ്രേക്ക് തുടങ്ങിയവയുടെ സുരക്ഷ ഉറപ്പാക്കുന്നത് ഉൾപ്പെടെ എല്ലാ കാര്യങ്ങളും ക്ലാസിൽ ഉൾപ്പെടുത്തി. ഗതാഗത നിയമം പൂർണമായും പാലിക്കണമെന്നും ഡ്രൈവിങ്ങിലെ പിഴവുകൾക്കു നൽകേണ്ടി വരുന്ന വില കുഞ്ഞുങ്ങളുടെ ജീവനാണെന്നും ബോധ്യപ്പെടുത്തിയാണ് ക്ലാസുകൾ അവസാനിച്ചത്.
ആർടിഎയും പൊലീസും ചേർന്നുള്ള പരിശ്രമങ്ങൾ ദുബായിലെ റോഡ് അപകടങ്ങളും അതേ തുടർന്നുള്ള മരണങ്ങളും കുറച്ചെന്ന് ആർടിഎയിൽ ഡ്രൈവർമാരുടെ കാര്യങ്ങൾക്കായുള്ള വിഭാഗത്തിന്റെ ഡയറക്ടർ നബീൽ യൂസഫ് അൽ അലി പറഞ്ഞു.
ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഈ ക്ലാസുകളിൽ ഡ്രൈവർമാരെ ബോധവൽക്കരിച്ചത്. അപകടങ്ങൾ ഒഴിവാക്കിയുള്ള ഡ്രൈവിങ്ങും അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയും ഡ്രൈവർമാരെ പഠിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഇത്തരം പരിശീലനങ്ങൾ റോഡ് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുമെന്ന് അൽ റഫാ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഒമർ ബിൻ ഹമ്മദ് പറഞ്ഞു.