പാർപ്പിടങ്ങളിൽ സൗരോർജ കൊയ്ത്തുമായി ദുബായ്
ദുബായ് ∙ പാർപ്പിട സമുച്ചയങ്ങൾക്കുമേൽ സൗരോർജ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദനത്തിനു തുടക്കമിട്ട് ദുബായ്.

ദുബായ് ∙ പാർപ്പിട സമുച്ചയങ്ങൾക്കുമേൽ സൗരോർജ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദനത്തിനു തുടക്കമിട്ട് ദുബായ്. ദുബായ് ഇൻവെസ്റ്റ്മെന്റ് റിയൽ എസ്റ്റേറ്റിനു കീഴിൽ ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിലെ റിതാജ് കമ്യൂണിറ്റിയിലെ 9 പാർപ്പിടകേന്ദ്രങ്ങളിലാണ് പാനലുകൾ സ്ഥാപിച്ചത്. 1.2 മെഗാവാട്ട് വൈദ്യുതിയാണ് ആകെ സ്ഥാപിത ശേഷി. 2000 പാനലുകൾ സ്ഥാപിച്ചു. കെട്ടിടങ്ങൾക്ക് ആവശ്യമായ വൈദ്യുതിയുടെ 30% സൗരോർജത്തിലൂടെ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതുവഴി പ്രതിവർഷം 7.56 ലക്ഷം കിലോ കാർബൺ ഉൽപാദനം ഇല്ലാതാകും. 2050 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിടുന്ന നെറ്റ് സീറോ പദ്ധതിക്കു സൗരോർജ പദ്ധതി മുതൽക്കൂട്ടാകുമെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് സീനിയർ ഡയറക്ടർ മുഹമ്മദ് ബിൻ ഹമ്മദ് പറഞ്ഞു.