ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിൽ രക്ഷാബന്ധൻ ആഘോഷം
അബുദാബി ∙ സാഹോദര്യത്തിന്റെ സന്ദേശവുമായി ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിൽ രക്ഷാബന്ധൻ ആഘോഷം. വിശ്വാസികളും വിവിധ എമിറേറ്റുകളിലെ ലേബർ ക്യാംപുകളിൽ നിന്നുള്ളവരും ചേർന്നാണ് രക്ഷാബന്ധൻ ആഘോഷിച്ചത്.

അബുദാബി ∙ സാഹോദര്യത്തിന്റെ സന്ദേശവുമായി ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിൽ രക്ഷാബന്ധൻ ആഘോഷം. വിശ്വാസികളും വിവിധ എമിറേറ്റുകളിലെ ലേബർ ക്യാംപുകളിൽ നിന്നുള്ളവരും ചേർന്നാണ് രക്ഷാബന്ധൻ ആഘോഷിച്ചത്. ബന്ധുക്കളെയും കുടുംബാംഗങ്ങളെ പിരിഞ്ഞു താമസിക്കുന്ന തൊഴിലാളികളെ സാഹോദര്യത്തിന്റെ പുതിയ വീട്ടിലേക്കാണ് ബിഎപിഎസ് സ്വാഗതം ചെയ്തത്. കമ്പനികൾ അവരുടെ ജീവനക്കാരെ എത്തിക്കാനായി ബസുകൾ ഒരുക്കിയിരുന്നു.
തൊഴിലാളികൾക്ക് ക്ഷേത്രദർശനത്തിനുള്ള അവസരവും ഒരുക്കി. ക്ഷേത്രത്തിലെ സ്വാമിമാരും ഭക്തരും ചേർന്ന് തൊഴിലാളികളെ സഹോദര സ്നേഹത്തിന്റെ പ്രതീകമായ രാഖി അണിയിച്ചു. ഭക്തിഗാന അവതരണവും ഒരുക്കിയിരുന്നു. പൊതുയോഗം ഹിന്ദു ക്ഷേത്രത്തിന്റെ അധ്യക്ഷൻ ബ്രഹ്മവിഹാരി ദാസ് ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത 2500 പേർക്കും പ്രസാദം നൽകി. പരിപാടിയുടെ ഭാഗമായി ക്ഷേത്രത്തിലെ സ്വാമിമാർ 16 കമ്പനികളുടെ ലേബർ ക്യാംപുകളിൽ സന്ദർശനം നടത്തി.
ആത്മീയതയുടെ പച്ചത്തുരുത്തായി ബിഎപിഎസ് ക്ഷേത്രം നിലകൊള്ളുകയാണെന്നു ബ്രഹ്മവിഹാരി ദാസ് പറഞ്ഞു. കഴിഞ്ഞ കാലത്തെ ആഘോഷിക്കുകയും ഭാവിക്കായി പുതിയ ഊർജം ഉൾക്കൊള്ളുകയുമാണ് ഈ ആഘോഷങ്ങളിലൂടെയെന്നും അദ്ദേഹം പറഞ്ഞു