പ്രവാസ ലോകത്തിന്റെ കാരുണ്യ കടൽ; മൽഖ റോഹി ചികിത്സഫണ്ട് ലക്ഷ്യത്തിലേക്ക്
കാരുണ്യത്തിന്റെ കരങ്ങൾ പേമാരിയായി വർഷിച്ചപ്പോൾ കുഞ്ഞു മാലാഖ മൽഖ റോഹിയുടെ ചികിത്സ ഫണ്ട് അതിന്റെ ലക്ഷ്യം കണ്ടു. അങ്ങനെ പ്രവാസത്തിന്റെ മണ്ണിലും മനസ്സിലും കാരുണ്യത്തിന്റെയും കരുതലിന്റെയും നന്മകൾ ഒന്ന് കൂടി തളിരിട്ടു.
കാരുണ്യത്തിന്റെ കരങ്ങൾ പേമാരിയായി വർഷിച്ചപ്പോൾ കുഞ്ഞു മാലാഖ മൽഖ റോഹിയുടെ ചികിത്സ ഫണ്ട് അതിന്റെ ലക്ഷ്യം കണ്ടു. അങ്ങനെ പ്രവാസത്തിന്റെ മണ്ണിലും മനസ്സിലും കാരുണ്യത്തിന്റെയും കരുതലിന്റെയും നന്മകൾ ഒന്ന് കൂടി തളിരിട്ടു.
കാരുണ്യത്തിന്റെ കരങ്ങൾ പേമാരിയായി വർഷിച്ചപ്പോൾ കുഞ്ഞു മാലാഖ മൽഖ റോഹിയുടെ ചികിത്സ ഫണ്ട് അതിന്റെ ലക്ഷ്യം കണ്ടു. അങ്ങനെ പ്രവാസത്തിന്റെ മണ്ണിലും മനസ്സിലും കാരുണ്യത്തിന്റെയും കരുതലിന്റെയും നന്മകൾ ഒന്ന് കൂടി തളിരിട്ടു.
ദോഹ ∙ കുഞ്ഞുമാലാഖയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. കാരുണ്യത്തിന്റെ കരങ്ങൾ പേമാരിയായി വർഷിച്ചപ്പോൾ കുഞ്ഞു മാലാഖ മൽഖ റോഹിയുടെ ചികിത്സ ഫണ്ട് അതിന്റെ ലക്ഷ്യം കണ്ടു. അങ്ങനെ പ്രവാസത്തിന്റെ മണ്ണിലും മനസ്സിലും കാരുണ്യത്തിന്റെയും കരുതലിന്റെയും നന്മകൾ ഒന്ന് കൂടി തളിരിട്ടു. കഴിഞ്ഞ അഞ്ച് മാസക്കാലമായി ഖത്തറിലെ മിക്ക മലയാളി സംഘടനകളുടെ ചിന്തയും പ്രവർത്തനവും ഒരേ ദിശയിലായിരുന്നു. 1.16 കോടി ഖത്തർ റിയാൽ ( ഏകദേശം 26 കോടി രൂപ) ശേഖരിക്കുക എന്ന ലഷ്യത്തിലേക്ക്.
സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ ടൈപ്പ് വൺ ) രോഗം ബാധിച്ച ഈ പിഞ്ചു കുഞ്ഞിന് 1.16 കോടി ഖത്തർ റിയാൽ ചെലവ് വരുന്ന സോൾജൻസ്മ എന്ന ജീൻ തെറാപ്പി മരുന്ന് നൽകിയാൽ മാത്രമെ ജീവൻ നിലനിർത്താൻ സാധിക്കുമായിരുന്നുള്ളു. കുടുംബം പ്രതിസന്ധിയിലായ ഈ ഘട്ടത്തിൽ ഖത്തറിലെ പ്രവാസി സംഘടനകളും ജീവകരുണ്യ പ്രവർത്തകരും നിരന്തരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് അസാധ്യമെന്നു കരുതിയ ദൗത്യം പൂർത്തിയായത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു ഫണ്ട് ശേഖരണത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
ഇതുവരെ 74.56 ലക്ഷം ഖത്തർ റിയാൽ (17.13 കോടി ) ആണ് പിരിഞ്ഞു കിട്ടിയത്. 1.16 കോടി റിയാലിന്റെ മരുന്ന് പ്രത്യേക ഇളവോടുകൂടി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഖത്തർ ചാരിറ്റിയും കുട്ടിയുടെ ചികിത്സ നടത്തുന്ന സിദ്ര ഹോസ്പിറ്റലും എന്നാണ് അറിയുന്നത്. ഇതോടെ ഖത്തർ ചാരിറ്റിയുടെ സംഭാവന നൽകാനുള്ള വെബ്സൈറ്റിൽ ദൗത്യം പൂർത്തിയായതായി അറിയിച്ചു.
ഖത്തർ സർക്കാരിന്റെ അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന ലോകത്തെ തന്നെ മികച്ച ജീവകാരുണ്യ സ്ഥാപനമായ ഖത്തർ ചാരിറ്റി കുട്ടിയുടെ ചികിത്സക്കാവശ്യമായ ഫണ്ട് സമാഹരിക്കാൻ അനുമതി നൽകിയതോടെ അരയും തലയും മുറുക്കി ഖത്തറിലെ പ്രവാസി സംഘടനകൾ സാധ്യമാകുന്ന വഴികളിലൂടെയെല്ലാം ഫണ്ട് ശേഖരണത്തിനുള്ള ശ്രമത്തിലായിരുന്നു. ബിരിയാണി ചലഞ്ച് മുതൽ ചിത്രരചന മത്സരം വരെ സംഘടിപ്പിച്ചാണ് ഖത്തറിലെ പ്രവാസി സംഘടനകൾ മൽഖ റോഹിയുടെ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ പങ്കാളികളായത്.
കെഎംസിസി, സംസ്കൃതി, ഇൻകാസ്, പ്രവാസി വെൽഫെയർ, ഒഐസിസി, കേരള കൾച്ചറൽ സെന്റർ, യൂത്ത് ഫോറം ഖത്തർ, നടുമുറ്റം ഖത്തർ, ഐസിഎഫ്, ഖത്തർ സ്പർശം, ഐവൈസി ഖത്തർ തുടങ്ങിയ സംഘടനകളും, ഖത്തർ മലയാളീസ് എന്ന സോഷ്യൽ മീഡിയ കൂട്ടായ്മ, വിവിധ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ചെറുതും വലുതുമായ സംഘടനകളും സ്ഥപനങ്ങളും , നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള വ്യക്തികളും മൽഖ റോഹിയുടെ ചികിത്സ ഫണ്ട് ശേഖരണത്തിൽ പങ്കാളികളായി. ഐസിബിഎഫ് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ മുഹമ്മദ് കുഞ്ഞി, ജീവകരുണ്യ പ്രവർത്തകനും പ്രവാസി വെൽഫെയർ പ്രവർത്തകനുമായ ഷഫീഖ് അലി എന്നിവർ ചേർന്നാണ് പ്രവാസി സമൂഹത്തിൽ ഫണ്ട് ശേഖരണത്തിന്റെ കോർഡിനേഷൻ നിർവഹിച്ചത്. ഖത്തർ ചാരിറ്റി അവരുടെ ടോപ് പ്രയോറിറ്റി ലിസ്റ്റിൽ ഈ ഫണ്ട് ശേഖരണം ഉൾപ്പെടുത്തിയത് സ്വദേശികൾ ഉൾപ്പെടെ നിരവധി ആളുകൾ ഇതിൽ പങ്കാളികളാവാൻ സഹായകമായി.
പാലക്കാട് മേപ്പറമ്പ് സ്വദേശിയായ റിസാലിനും ഖത്തർ പോടാർ സ്കൂളിലെ കിൻഡർ ഗാർഡൻ അധ്യാപികയായിരുന്ന നിഹാലയുടെയും കണ്ണ് കുളിർമയേകി പിറന്ന വീണ ഈ കൊച്ചു പൈതൽ ജീവിതത്തിൽ ഒരു നൊമ്പരമായി മാറും എന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞവർഷം നവംബർ 27ന് ഖത്തർ അഹമ്മദ് ആശുപത്രിയിൽ വെച്ചാണ് മൽഖ റോഹി ജനിക്കുന്നത്. ആദ്യത്തെ കണ്മണി ജനിച്ച സന്തോഷം എന്നാൽ ജീവിതത്തിൽ ആദ്യകാലം നീണ്ടുനിന്നില്ല. പിറന്നുവീണു രണ്ടാം മാസം വൈദ്യശാസ്ത്രത്തിൽ തന്നെ ഏറ്റവും ചിലവേറിയ രോഗം കുട്ടിയിൽ തിരിച്ചറിയുകയായിരുന്നു സ്പൈനൽ മസ്കുലാർ അട്രോഫി ( എസ്എംഎ ) രോഗം സ്ഥിരീകരിച്ചതോടെ മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ലഭിച്ച കുഞ്ഞു മാലാഖ ആ കുടുംബത്തിന്റെ മാത്രമല്ല പ്രവാസ ലോകത്തിന്റെ തന്നെ കണ്ണീരായി മാറുകയായിരുന്നു.
പ്രസവിച്ചു രണ്ടാം മാസം വാക്സിനേഷൻ വേണ്ടി ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കുട്ടിയുടെ ശാരീരിക അനക്കത്തിൽ അസ്വഭാവികണ്ടതോടുകൂടിയാണ് ഡോക്ടർ കുട്ടിക്ക് എസ്എംഎ എന്ന മാരകമായ രോഗമാണ് എന്ന സംശയം ഉയർത്തിയത്. തുടർ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ ഖത്തറിലെ കുട്ടികളുടെ ആശുപത്രിയായ സിദ്ദ്രയിലേക്ക് കുട്ടിയുടെ ചികിത്സ മാറ്റുകയായിരുന്നു. ചികിത്സാ ചെലവുകൾ സൗജന്യമായി വഹിക്കാൻ സിദ്ര മുന്നോട്ടു വന്നെങ്കിലും ഈ വിലയേറിയ മരുന്ന് എത്തിച്ചു നൽകുക എന്ന ഭാരിച്ച ഉത്തരവാദിത്വം ആ കുടുംബത്തിന്റെ മേൽ വന്നു പതിക്കുകയായിരുന്നു.
എന്നാൽ ഖത്തർ ചാരിറ്റി ഈ കുട്ടിയുടെ ചികിത്സ നടത്താനുള്ള ഫണ്ട് ശേഖരണത്തിന് അനുമതി നൽകിയത് ഈ വലിയ തുകകണ്ടെത്തുക എന്നത് എളുപ്പമാക്കി. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിയമപരമായി സംഭാവന നൽകാൻ സൗകര്യം ലഭിച്ചതോടെയാണ് സ്വദേശികളും വിദേശികളും ഈ സംരംഭം വിജയിപ്പിക്കാൻ മുനനോട്ടുവന്നത്. ഖത്തർ ചാരിറ്റി മൽഖ റോഹിയുടെ ചികിത്സയ്ക്കുവേണ്ടി പ്രത്യേക ക്യു ആർ കോഡ് ആരംഭിക്കുകയും ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഇതിലേക്ക് സംഭാവന അയക്കാൻ സാധിക്കുകയും ചെയ്യമായിരുന്നു.