വയനാട് ഉരുൾപൊട്ടലിൽ അനാഥരായ കുട്ടികളുടെ തുടർവിദ്യാഭ്യാസം യുഎഇ ആസ്ഥാനമായ മൾട്ടി നാഷണൽ കമ്പനിയായ ഏരീസ് ഗ്രൂപ്പ്‌ ഏറ്റെടുക്കും. ഇത് സംബന്ധിച്ച് ജില്ലാ അധികാരികളുമായി ഏരീസ് ഗ്രൂപ്പ് എച്ച്ആർ ഹെഡ് ക്യാപ്റ്റൻ രാഗേഷ് ലാൽ (റിട്ടയേഡ്) നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വയനാട് ഉരുൾപൊട്ടലിൽ അനാഥരായ കുട്ടികളുടെ തുടർവിദ്യാഭ്യാസം യുഎഇ ആസ്ഥാനമായ മൾട്ടി നാഷണൽ കമ്പനിയായ ഏരീസ് ഗ്രൂപ്പ്‌ ഏറ്റെടുക്കും. ഇത് സംബന്ധിച്ച് ജില്ലാ അധികാരികളുമായി ഏരീസ് ഗ്രൂപ്പ് എച്ച്ആർ ഹെഡ് ക്യാപ്റ്റൻ രാഗേഷ് ലാൽ (റിട്ടയേഡ്) നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഐഎഎസ്, വയനാട് സബ് കളക്ടർ മിശാൽ സാഗർ ഭരത് ഐഎഎസ്, സ്പെഷ്യൽ ഓഫിസർ ഫോർ വയനാട് ഡിസാസ്റ്റർ റിലീഫ് അജീഷ് എന്നിവരുമായായിരുന്നു കൂടിക്കാഴ്ച.

സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന ഒരു സ്ഥാപനം എന്ന നിലയിൽ, ഇത്തരത്തിൽ അനാഥരാക്കപ്പെട്ട  കുട്ടികളുടെ കാര്യക്ഷമമായ തുടർവിദ്യാഭ്യാസത്തിന് യാതൊരു തടസവും ഉണ്ടാവരുതെന്നും അവർക്ക് ഒരു മികച്ച ഭാവി ലഭ്യമാകണമെന്നുമുള്ളതാണ് സ്ഥാപനത്തിന്റെ താല്പര്യമെന്ന് ഏരീസ് ഗ്രൂപ്പ്‌ സ്ഥാപക ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സോഹൻ റോയ് പറഞ്ഞു.

ADVERTISEMENT

' ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായ എല്ലാ കുട്ടികളുടെയും പഠനം, കരിയർ ഡിസൈൻ എന്നിവ മുതൽ ജോലി കിട്ടുന്നത് വരെയുള്ള എല്ലാ പഠനച്ചിലവുകളും ഏരീസ് ഗ്രൂപ്പ് ഏറ്റെടുക്കും. ഗ്രൂപ്പ് നിർമിക്കുന്ന പുതിയ ചലച്ചിത്രമായ 'കർണിക'യിൽ നിന്ന് ലഭിക്കുന്ന ലാഭവും പൂർണമായി ഇതിനുവേണ്ടി വിനിയോഗിക്കും. കളക്ടറേറ്റിൽ നിന്ന് വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് സഹായ പദ്ധതികൾ കൈമാറുന്നത് സംബന്ധിച്ച വിശദാംശങ്ങൾ തയാറാക്കും' സോഹൻ റോയ് പറയുന്നു.

നേപ്പാൾ ഭൂകമ്പം, 2018ലെ കേരളത്തിലെ വെള്ളപ്പൊക്കം, കോവിഡ് തുടങ്ങിയ ദുരന്ത സമയങ്ങളിലെല്ലാം നിരവധി  ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഏരീസ് നടപ്പിലാക്കിയത്. സമുദ്ര സംബന്ധിയായ വ്യാവസായിക മേഖലയിൽ ആഗോളതലത്തിലെ മുൻനിരക്കാരായ ഏരീസ് ഗ്രൂപ്പിന് അഞ്ചു വിഭാഗങ്ങളില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനവും, പത്ത് വിഭാഗങ്ങളില്‍ ഗള്‍ഫ് മേഖലയിലെ ഒന്നാം നമ്പര്‍ സ്ഥാനവുമുണ്ട്.  29 ഓളം രാജ്യങ്ങളിൽ   66ലേറെ കമ്പനികളടങ്ങുന്ന ഒരു വിശാല സാമ്രാജ്യം തന്നെ യുഎഇ ആസ്ഥാനമായ ഈ ഗ്രൂപ്പിന് ഉണ്ട് . ജീവകാരുണ്യ പ്രവർത്തനങ്ങളിലും ജീവനക്കാരുടെ ക്ഷേമത്തിനുമായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിലും സ്ഥാപനം വളരെ മുന്നിലാണ്.