സ്വദേശി വിദ്യാർഥികൾക്ക് തൊഴിൽ പരിശീലന പദ്ധതിയുമായി യുഎഇ
ദുബായ് ∙ സ്വദേശി വിദ്യാർഥികൾക്ക് സ്വകാര്യ തൊഴിൽ മേഖലയിലെ വിവിധ തസ്തികകളിൽ കൂടുതൽ പരിശീലനം നൽകാൻ മാനവവിഭവ സ്വദേശിവൽക്കരണ മന്ത്രാലയം തീരുമാനിച്ചു. തൊഴിലധിഷ്ഠിതവും പ്രായോഗികവുമായ പരിശീലനം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.

ദുബായ് ∙ സ്വദേശി വിദ്യാർഥികൾക്ക് സ്വകാര്യ തൊഴിൽ മേഖലയിലെ വിവിധ തസ്തികകളിൽ കൂടുതൽ പരിശീലനം നൽകാൻ മാനവവിഭവ സ്വദേശിവൽക്കരണ മന്ത്രാലയം തീരുമാനിച്ചു. തൊഴിലധിഷ്ഠിതവും പ്രായോഗികവുമായ പരിശീലനം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ മേഖലയ്ക്കു നേട്ടമാകുന്ന പദ്ധതി വരും വർഷങ്ങളാണ് നടപ്പാക്കുകയെന്ന് നാഷനൽ ഹ്യുമൻ റിസോഴ്സ് ഡവലപ്മെന്റ വകുപ്പ് അണ്ടർ സെക്രട്ടറി അഹമ്മദ് അൽ നാസർ പറഞ്ഞു.
'തൊഴിലെടുക്കുന്ന സ്വദേശി വിദ്യാർഥി ' എന്ന പേരിൽ ഇവർക്കായി പുതിയ തൊഴിൽ കരാർ മന്ത്രാലയം പുറത്തിറക്കും. വേതന സുരക്ഷാ പദ്ധതി (ഡബ്ല്യുപിഎസ്) വഴി കമ്പനികൾ 4000 ദിർഹത്തിൽ കുറയാത്ത വേതനം നൽകണം. നിയമനങ്ങൾക്ക് നിയമ പരിരക്ഷ നൽകുന്നതിന്റെ ഭാഗമായി വിദ്യാർഥികളുടെ തൊഴിൽ കരാർ മാതൃക മന്ത്രാലയം നവീകരിച്ചു.
പദ്ധതി നാഫിസുമായി സഹകരിച്ച്
എമിറേറ്റ്സ് കോംപറ്ററ്റീവ്നസ് കൗൺസിലുമായി (നാഫിസ്) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. വിദ്യാർഥികളുടെ യോഗ്യതയും തൊഴിലും നാഫിസ് തരംതിരിച്ചു നൽകും. മന്ത്രാലയത്തിന്റെയും തൊഴിലുടമയുടെയും മുൻകൂർ അനുമതി അക്കാദമിക് സ്പെഷലൈസേഷനിൽ മാറ്റം വരുത്താൻ വിദ്യാർഥികൾക്ക് അവകാശമില്ല. പരിശീലന കാലയളവിൽ കമ്പനിയുടെ തൊഴിൽ രഹസ്യങ്ങൾ വിദ്യാർഥികൾ സംരക്ഷിക്കുകയും വേണം.
നിയമങ്ങൾ ലംഘിച്ചാൽ വിദ്യാർഥിക്കെതിരെ നടപടി സ്വീകരിക്കുകയും കരാർ കാലത്ത് ലഭിച്ച തുക കമ്പനിക്കു തിരിച്ചുനൽകുകയും വേണമെന്നാണ് നിർദേശം. തൊഴിൽ പരിശീലനം നൽകുന്ന കമ്പനിയും വിദ്യാർഥികളും പാലിക്കേണ്ട 10 വ്യവസ്ഥകൾ മന്ത്രാലയം പുറത്തിറക്കി.
സ്വകാര്യ മേഖലയിലെ കമ്പനികളുമായി സഹകരിച്ച് സ്വദേശി വിദ്യാർഥികൾക്കുള്ള തൊഴിലധിഷ്ഠിത പരിശീലനം കഴിഞ്ഞ വർഷം ആരംഭിച്ചെങ്കിലും തുടർ പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഇതു മറികടക്കാനാണ് പുതിയ പദ്ധതി വ്യാപകമാക്കുന്നത്. ഭാവിയിൽ തൊഴിൽ വൈദഗ്ധ്യം നേടിയ സ്വദേശി തലമുറയെ സൃഷ്ടിക്കാൻ പുതിയ പദ്ധതിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യക്കാരുടെ ഉൾപ്പെടെ സ്വകാര്യ കമ്പനികളിൽ സ്വദേശി വിദ്യാർഥികൾക്കു പരിശീലനം നൽകണം.