2.3 കോടി ദിർഹത്തിന്റെ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചു
റാസൽഖൈമ ∙ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ സൂക്ഷിച്ച രണ്ട് ഗോഡൗണുകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ ലക്ഷക്കണക്കിന് ലിപ്റ്റിക്കുകളും ഷാംപൂവും പിടിച്ചെടുത്തു. അറബ് വംശജരായ 3 പ്രതികളെ അറസ്റ്റ് ചെയ്തു.

റാസൽഖൈമ ∙ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ സൂക്ഷിച്ച രണ്ട് ഗോഡൗണുകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ ലക്ഷക്കണക്കിന് ലിപ്സ്റ്റിക്കുകളും ഷാംപൂവും പിടിച്ചെടുത്തു. അറബ് വംശജരായ 3 പ്രതികളെ അറസ്റ്റ് ചെയ്തു.
2.3 കോടി ദിർഹം വിലമതിക്കുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്. ലിപ്സ്റ്റിക്കുകൾ മാത്രം 6.5 ലക്ഷം എണ്ണം ഉണ്ടായിരുന്നു. പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള ഇവയെല്ലാം വ്യാജമാണെന്നു പരിശോധനയിൽ കണ്ടെത്തി. സാമ്പത്തിക വികസന വകുപ്പിന്റെ രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി. വിവരം ലഭിച്ചയുടൻ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി തിരച്ചിൽ നടത്തുകയായിരുന്നു.