ഇന്ത്യന്‍ നഗരങ്ങളില്‍ ഒമാന്‍ വിനോദ സഞ്ചാര പ്രചരണം
മസ്‌കത്ത് ∙ ഇന്ത്യന്‍ നഗരങ്ങളില്‍ ഒമാന്‍ പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ പ്രമോഷനല്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ഡല്‍ഹിയില്‍ ഇന്നലെ നടന്ന ആദ്യ വര്‍ക്ക്‌ഷോപ്പില്‍ നിരവധി സ്ഥാപനങ്ങള്‍ സംബന്ധിച്ചു.

മസ്‌കത്ത് ∙ ഇന്ത്യന്‍ നഗരങ്ങളില്‍ ഒമാന്‍ പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ പ്രമോഷനല്‍ ക്യാംപെയ്ൻ ആരംഭിച്ചു. ഡല്‍ഹിയില്‍ ഇന്നലെ നടന്ന ആദ്യ വര്‍ക്ക്‌ഷോപ്പില്‍ നിരവധി സ്ഥാപനങ്ങള്‍ സംബന്ധിച്ചു. ഇന്ത്യയിലെ പ്രമോഷനല്‍ ക്യാംപെയ്ൻ പ്രവര്‍ത്തനങ്ങള്‍ ഈ മാസം 28 വരെ തുടരുമെന്ന് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു.
വരും ദിനങ്ങളില്‍ മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് വിവിധ പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അസ്സാന്‍ ബിന്‍ ഖാസിം അല്‍ ബുസൈദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാംപെയ്ന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ടൂറിസം സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനു ഒരുക്കുന്ന പ്രചാരണങ്ങളില്‍ ടൂറിസം കമ്പനികള്‍, ഹോട്ടലുകള്‍ തുടങ്ങി 18 ഒമാനി സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന് കീഴില്‍ അണിനിരന്നു.
ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, സമ്പന്നമായ ഒമാനി ചരിത്ര പൈതൃകം, പ്രകൃതിരമണീയമായ ടൂറിസം സാധ്യതകള്‍, വിവാഹങ്ങള്‍, ഇവന്റുകള്‍, കോണ്‍ഫറന്‍സ്, എക്‌സിബിഷന്‍ ടൂറിസം തുടങ്ങി നിരവധി ടൂറിസം സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ ആകര്‍ഷകമായ സ്ഥലങ്ങളും വൈവിധ്യമാര്‍ന്ന അനുഭവങ്ങളും ഉയര്‍ത്തിക്കാട്ടുകയുമാണ് പ്രമോഷനല്‍ ക്യാംപെയ്ൻ ലക്ഷ്യമിടുന്നത്.