വീസ രഹിത യാത്രയ്ക്ക് ഇന്ത്യക്കാർക്ക് അവസരവുമായി ഈ രാജ്യം; ഗൾഫ് രാജ്യങ്ങൾക്കും നേട്ടം
രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ വ്യാപ്തി വർധിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഈ പുതിയ തീരുമാനം.
രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ വ്യാപ്തി വർധിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഈ പുതിയ തീരുമാനം.
രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ വ്യാപ്തി വർധിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഈ പുതിയ തീരുമാനം.
റിയാദ് ∙ ഒക്ടോബർ ഒന്നാം തീയതി മുതൽ ബഹ്‌റൈൻ, സൗദി, ഇന്ത്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്ക് ശ്രീലങ്കൻ യാത്രയ്ക്ക് വീസ ആവശ്യമില്ല. ശ്രീലങ്കയയുടെ സൗന്ദര്യം ആസ്വദിക്കാനും രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ വ്യാപ്തി വർധിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശ്രീലങ്കയുടെ നീക്കത്തിന്‍റെ ഭാഗമാണ് ഈ പുതിയ തീരുമാനം.
ബഹ്‌റൈൻ,സൗദി എന്നിവ കൂടാതെ മറ്റ് 33 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും ശ്രീലങ്കയിലെ 30 ദിവസത്തെ വീസ രഹിത താമസം ആസ്വദിക്കാനുള്ള സംവിധാനം മന്ത്രാലയം ആവിഷ്കരിച്ചിട്ടുണ്ട്. പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയും സാഹസിക വിനോദം ഇഷ്ടപ്പെടുന്നവർക്കുള്ള വ്യത്യസ്തമായ പ്രദേശങ്ങളും കൊണ്ട് സമ്പന്നമാണ് ശ്രീലങ്ക.
ബഹ്‌റൈൻ ,സൗദി പൗരന്മാർക്ക് ശ്രീലങ്കയിലേക്ക് വീസ രഹിത യാത്ര സംവിധാനം ഒരുക്കിയത് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികളും ടൂറിസം ഈവന്‍റ് കമ്പനികളും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. അതോടൊപ്പം ഇന്ത്യയിലേക്കും ടൂറിസ്റ്റുകളെ കൊണ്ട് പോകുന്നതിനുള്ള വഴികൾ കൂടുതൽ എളുപ്പമാവുകയും ചെയ്യും. കൊളംബോ -തിരുവനന്തപുരം വിമാനയാത്രാ സമയംവളരെ കുറവാണ് എന്നത് കൊണ്ട് തന്നെ ശ്രീലങ്കയുടെ ഈ ടൂറിസം അടിസ്‌ഥാനമാക്കിയുള്ള ഇളവുകൾ കേരളത്തിന് കൂടി പ്രയോജനപ്പെടുത്താനാകുമെന്ന് ടൂറിസം മേഖലയിൽ ഉള്ളവർ വിലയിരുത്തുന്നു.
യുകെ. അമേരിക്ക, കാനഡ, ജർമനി, ചൈന, സൗത്ത് കൊറിയ, ഓസ്ട്രേലിയ,ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കും ഈ വീസ രഹിത പ്രവേശനം സാധ്യമാണ്. ധാരാളം ശ്രീലങ്കൻ പൗരൻമാരും സൗദിയിൽ ഗാർഹിക തൊഴിലാളി മേഖലകളടക്കമുളള തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നുമുണ്ട്. ശ്രീലങ്ക ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (SLTDA) റിപ്പോർട്ട് അനുസരിച്ച്, 2024 ജൂണിൽ ശ്രീലങ്കൻ വിനോദസഞ്ചാരത്തിനുള്ള സാധ്യതയുള്ള വിപണി എന്ന നിലയിൽ സൗദി അറേബ്യ മൂന്നാം സ്ഥാനത്താണ്.