തൊഴിലാളികൾക്ക് കമ്പനികൾ താമസ ഇടം ഉറപ്പാക്കണം.

തൊഴിലാളികൾക്ക് കമ്പനികൾ താമസ ഇടം ഉറപ്പാക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊഴിലാളികൾക്ക് കമ്പനികൾ താമസ ഇടം ഉറപ്പാക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ തൊഴിലാളിയുടെ വീസ റദ്ദാക്കിയാലും അവരുടെ ഫയലുകൾ കമ്പനികൾ 2 വർഷം വരെ സൂക്ഷിക്കണമെന്ന് മാനവവിഭവ സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികൾക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകുന്നതിനു ഫീസ് വാങ്ങരുതെന്നും നിർദേശമുണ്ട്.

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ഫെഡറൽ തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗതിയിലാണിത്. വീസയും തൊഴിൽ കരാറും റദ്ദാക്കുന്നതിന് തൊഴിൽ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം. തൊഴിലാളിയുടെ രേഖകൾ പിടിച്ചുവയ്ക്കുകയോ വീസ റദ്ദാക്കിയ ഉടൻ അവകാശങ്ങൾ നൽകാതെ രാജ്യം വിടാൻ നിർബന്ധിക്കുകയോ ചെയ്യരുത്. സേവനാനുകൂല്യങ്ങളും മറ്റു അലവൻസുകളും നൽകിയ ശേഷമേ തൊഴിലാളികളെ അവരുടെ രാജ്യത്തേക്കു തിരികെ അയയ്ക്കാവൂ.

ADVERTISEMENT

∙ തൊഴിലാളികൾക്ക് സൗകര്യം ഉറപ്പാക്കണം
നിയമപരമായി മാത്രമേ ജോലിക്ക് ആളെ എത്തിക്കാവൂ. തൊഴിലാളികൾക്ക് കമ്പനികൾ താമസ ഇടം ഉറപ്പാക്കണം. നിലവാരമുള്ള കെട്ടിടങ്ങളിലാകണം പാർപ്പിക്കേണ്ടത്. കമ്പനി താമസം നൽകുന്നില്ലെങ്കിൽ അനുയോജ്യ സ്ഥലം കണ്ടെത്തി താമസിക്കാൻ ആവശ്യമായ അലവൻസ് തൊഴിലാളിക്ക് നൽകണം. ഈ തുക പ്രത്യേകം നൽകുകയോ വേതനത്തോട് ഒപ്പം കൈമാറുകയോ ചെയ്യാം. തൊഴിലിൽ മികവ് നേടാൻ ആവശ്യമായ അവസരവും പരിശീലനവും തൊഴിലുടമ നൽകണമെന്ന് പരിഷ്കരിച്ച നിയമത്തിൽ പറയുന്നു.

രോഗം, അപകടം, പകർച്ചവ്യാധികൾ എന്നിവ സംഭവിക്കാതിരിക്കാൻ എല്ലാവിധ ആരോഗ്യ, തൊഴിൽ സുരക്ഷാ സംവിധാനവും തൊഴിലുടമയുടെ ബാധ്യതയാണ്. തൊഴിൽ സമയത്തെ അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ പരിശീലനവും നൽകണം. തൊഴിലാളികളുടെ ചികിത്സാ ചെലവുകൾ കമ്പനി വഹിക്കുകയും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും വേണം. വീസ നൽകിയ ശേഷം മറ്റിടങ്ങളിലേക്ക് തൊഴിലാളികളെ വിടുന്നത് ഗുരുതര നിയമലംഘനമാണെന്നും പുതിയ ഭേദഗതിയിലുണ്ട്.

ADVERTISEMENT

∙ യാത്രാ ചെലവ് കമ്പനി വക

തൊഴിലാളിയുടെ നാട്ടിലേക്കോ കരാർ പ്രകാരം മറ്റു രാജ്യങ്ങളിലേക്കുമുള്ള യാത്രകളുടെ ടിക്കറ്റ് ചെലവ് കമ്പനി വഹിക്കണം. അതേസമയം, തൊഴിലാളി സ്വയം പിരിഞ്ഞു പോവുകയാണെങ്കിൽ മടക്കയാത്രാ ചെലവിന്റെ ബാധ്യത കമ്പനിക്കില്ല.

ADVERTISEMENT

∙ പ്രവൃത്തി പരിചയം

ജോലിയിൽ നിന്ന് പിരിയുന്നയാൾക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകാൻ കമ്പനിക്ക് ബാധ്യതയുണ്ട്. തൊഴിലിൽ ചേർന്ന ദിവസം, സേവനം അവസാനിപ്പിച്ച കാലയളവ്, തസ്തിക, ചെയ്ത ജോലിയുടെ സ്വഭാവം, അവസാനം വാങ്ങിയ വേതനം, തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള കാരണം എന്നിവ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തണം. എന്നാൽ, തൊഴിലാളിയുടെ സൽപേരിനു കളങ്കമുണ്ടാക്കുന്നതും ഭാവിയിൽ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നതുമായ പരാമർശങ്ങൾ സർട്ടിഫിക്കറ്റിൽ പാടില്ലെന്നും നിയമം നിർദേശിക്കുന്നു.

English Summary:

United Arab Emirates: Employment Law Amendment