ജിദ്ദ ∙ സൗദി അറേബ്യയിലെ റുബുഉൽ ഖാലി മരുഭൂമിയിൽ വഴിതെറ്റിയ തെലങ്കാന സ്വദേശിയായ യുവാവ് മരിച്ചു.

ജിദ്ദ ∙ സൗദി അറേബ്യയിലെ റുബുഉൽ ഖാലി മരുഭൂമിയിൽ വഴിതെറ്റിയ തെലങ്കാന സ്വദേശിയായ യുവാവ് മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ സൗദി അറേബ്യയിലെ റുബുഉൽ ഖാലി മരുഭൂമിയിൽ വഴിതെറ്റിയ തെലങ്കാന സ്വദേശിയായ യുവാവ് മരിച്ചു. മൂന്നു വർഷമായി സൗദിയിൽ ടെലി കമ്യൂണിക്കേഷൻ മേഖലയിൽ ജോലി ചെയ്യുന്ന തെലങ്കാന കരിം നഗർ നിവാസിയായ മുഹമ്മദ് ഷെഹ്‌സാദ് ഖാനാണ്(27) മരിച്ചത്. ജിപിഎസ് സിഗ്നൽ പണിമുടക്കിയതാണ് അപകടത്തിന് കാരണം. വാഹനത്തിൽ കൂടെയുണ്ടായിരുന്ന സുഡാനി പൗരനും മരിച്ചു. ഇവരുടെ മൊബൈൽ ഫോണിലെ ചാർജ് തീർന്നതോടെ പുറംലോകവുമായി ബന്ധപ്പെടാനും സാധിച്ചില്ല. വാഹനത്തിന്റെ ഇന്ധനവും തീർന്നു. 

മരുഭൂമിയിലെ കൊടും ചൂടിൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഇരുവരും വലഞ്ഞു. കടുത്ത ചൂടിൽ നിർജ്ജലീകരണവും ക്ഷീണവും മൂലം ഇരുവരും മരിക്കുകയായിരുന്നു. നാല് ദിവസത്തിന് ശേഷമാണ് ഷെഹ്‌സാദിന്റെയും സുഹ‍ൃത്തിന്റെയും മൃതദേഹങ്ങൾ മണൽത്തിട്ടയിൽ അവരുടെ വാഹനത്തിന് സമീപം കണ്ടെത്തിയത്.

ADVERTISEMENT

650 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന റുബൂഉൽ ഖാലി, സൗദിയുടെ തെക്കൻ പ്രദേശങ്ങളിൽനിന്ന് അയൽ രാജ്യങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന വിശാലമായ മരുപ്രദേശമാണ്.

English Summary:

indian national and his friend died in Saudi desert - Muhammad Shehzad Khan