കുവൈത്തിൽ ഗാർഹിക മേഖലയിലെ 30,000 ജീവനക്കാർ വീസ മാറ്റത്തിന്
കുവൈത്ത് സിറ്റി∙ ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്ന 30,000 പേർ മറ്റു സ്വകാര്യ മേഖലയിലേക്ക് വീസ ട്രാൻസ്ഫറിന് അപേക്ഷിച്ചിതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

കുവൈത്ത് സിറ്റി∙ ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്ന 30,000 പേർ മറ്റു സ്വകാര്യ മേഖലയിലേക്ക് വീസ ട്രാൻസ്ഫറിന് അപേക്ഷിച്ചിതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. തൊഴിൽ വിപണിയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഇതു ഗുണകരമാകുന്നതിനൊപ്പം ജീവനക്കാരുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും ഉപകരിക്കും.
വിവിധ നിയമലംഘനങ്ങളുടെ പേരിൽ കുവൈത്ത് 80,000 പേരെ നാടുകടത്തിയതു മൂലം രാജ്യത്ത് തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്നുണ്ട്. വീസ മാറ്റത്തിന് അപേക്ഷിക്കാൻ സെപ്റ്റംബർ 12 വരെ സാവകാശമുള്ളതിനാൽ കൂടുതൽ പേർ രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 6 മാസത്തിനിടെ 70,000 സന്ദർശക വീസകൾ അനുവദിച്ചു. കുടുംബങ്ങളുടെ പുനഃസമാഗമത്തിനാണ് മുൻഗണന നൽകിയതെന്നും പറഞ്ഞു.