തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് യുഎഇ തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ ഓഗസ്റ്റ് 31 മുതല്‍ പ്രാബല്യത്തിൽ വരും.

തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് യുഎഇ തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ ഓഗസ്റ്റ് 31 മുതല്‍ പ്രാബല്യത്തിൽ വരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് യുഎഇ തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ ഓഗസ്റ്റ് 31 മുതല്‍ പ്രാബല്യത്തിൽ വരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് യുഎഇ തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ ഓഗസ്റ്റ് 31 മുതല്‍ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ജൂലൈ 29ന്  പ്രഖ്യാപിച്ച ഫെഡറല്‍ നിയമം നമ്പ‍ർ 9 /2024  ലെ നിയമഭേദഗതികളാണ് ഓഗസ്റ്റ് 31 മുതല്‍ നിലവിൽ വരുന്നത്. യുഎഇയിലെ തൊഴില്‍ മേഖലയുടെ ഭാഗമെന്ന നിലയില്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്. 

1. തൊഴിലാളിക്കും തൊഴിലുടമയ്ക്കും തൊഴില്‍ പ്രശ്നങ്ങളില്‍ അവരവരുടെ  അവകാശങ്ങളില്‍ നിയമനടപടികള്‍ക്കായി സമീപിക്കേണ്ട സമയപരിധി രണ്ട് വർഷമാക്കി. തൊഴിലാളിയുടെ ജോലി അവസാനിക്കുന്ന ദിവസം മുതല്‍ രണ്ട് വർഷം എന്നതാണ് കണക്ക്.  നേരത്തെ ഇത് ഒരു വർഷമായിരുന്നു. 

ADVERTISEMENT

2. 2024 ജനുവരി ഒന്നുമുതല്‍  50,000 ദിർഹത്തിന് താഴെ വരുന്ന കേസുകള്‍ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണമന്ത്രാലയമാണ് പരിഗണിക്കുന്നത്.  50,000 ദിർഹത്തിന് താഴെ വരുന്ന കേസുകള്‍ തീർപ്പാക്കാനുളള അധികാരം മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണമന്ത്രാലയത്തിനുതന്നെയായിരിക്കും. നേരത്തെ തീരുമാനം അപ്പീല്‍ കോടതികളില്‍ ചലഞ്ച് ചെയ്യാമായിരുന്നു. എന്നാല്‍ ഇത് മാാറി, ഓഗസ്റ്റ് 31 മുതല്‍ 15 ദിവസത്തിനുളളില്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതികളില്‍ അപ്പീല്‍ നല്‍കാമെന്നാണ് അറിയിച്ചിട്ടുളളത്.

മൂന്ന് പ്രവൃത്തി ദിവസത്തിനുളളില്‍ ഇതില്‍ ഹിയറിങ് നടക്കുകയും ചെയ്യും. തൊഴില്‍ കേസുകളില്‍ തീരുമാനം വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി നടപ്പിലാക്കുന്നത്. അപ്പീല്‍ നല്‍കി 30 ദിവസത്തിനകം ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി തീർപ്പുണ്ടാക്കും. ഇത് അന്തിമമായിരിക്കും. നിലവില്‍ അപ്പീല്‍ കോടതികളിൽ ഉളള കേസുകള്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതികളിലേക്ക് മാറും. 

ADVERTISEMENT

3. തൊഴിൽ നിയമ ലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കും, പെർമിറ്റില്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുക,അനധികൃത ആവശ്യങ്ങള്‍ക്ക് വർക്ക് പെർമിറ്റ് ഉപയോഗിക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ തീർപ്പാക്കാതെ സ്ഥാപനങ്ങൾ അടച്ചുപൂട്ടുക തുടങ്ങിയ കുറ്റങ്ങൾക്ക് 50,000 ദിർഹം മുതൽ 200,000 ദിർഹം വരെയായിരുന്നു പിഴ. എന്നാല്‍ പുതുക്കിയ തൊഴില്‍ നിയമ പ്രകാരം  ഇത് 100,000 ദിർഹം (ഏകദേശം 22 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ)മുതല്‍ 10,00,000 ദിർഹമായി (ഏകദേശം രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) വർധിപ്പിച്ചു.

വിസിറ്റ് വീസയിലെത്തി ജോലി ചെയ്യുന്നത് യുഎഇയില്‍ നിയമവിരുദ്ധമാണ്. സ്ഥാപനങ്ങള്‍ ഉദ്യോഗാർഥികളെ രാജ്യത്തേക്ക് കൊണ്ടുവരേണ്ടത് വിസിറ്റിങ് വീസയിൽ അല്ലെന്നും എൻട്രി പെർമിറ്റിലാണെന്നും നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയതാണ്. വിസിറ്റ് വീസയില്‍ രാജ്യത്തെത്തി ജോലി ലഭിച്ചാല്‍  നിയമാനുസൃത തൊഴില്‍ വീസയിലേക്ക് മാറാന്‍ ഉദ്യോഗാർഥികളും ശ്രദ്ധിക്കണം. 
(വിവരങ്ങള്‍ക്ക് കടപ്പാട്: അഡ്വക്കറ്റ് ഷബീല്‍ ഉമ്മർ, നിയമവിഭാഗം മേധാവി വി ഗ്രൂപ്പ് ഇന്റർനാഷനല്‍)

English Summary:

3 Major Changes to UAE Labour Law from August 31 – All You Need to Know