പ്രമേഹ രോഗിയായ ബഹ്‌റൈൻ മുൻ പ്രവാസിയുടെ വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ച് ബഹ്‌റൈനിലെ കൂട്ടായ്മകൾ.

പ്രമേഹ രോഗിയായ ബഹ്‌റൈൻ മുൻ പ്രവാസിയുടെ വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ച് ബഹ്‌റൈനിലെ കൂട്ടായ്മകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമേഹ രോഗിയായ ബഹ്‌റൈൻ മുൻ പ്രവാസിയുടെ വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ച് ബഹ്‌റൈനിലെ കൂട്ടായ്മകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ പ്രമേഹ രോഗിയായ ബഹ്‌റൈൻ മുൻ പ്രവാസിയുടെ വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ച് ബഹ്‌റൈനിലെ  കൂട്ടായ്മകൾ. ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന തലശേരി സ്വദേശി ഷുക്കൂറിനാണ് പ്രവാസി സംഘടനകളും വ്യക്തികളും കൈകോർത്ത് വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്.

4 ശസ്ത്രക്രികൾക്ക് വിധേയനായ ഷുക്കൂറിന്‍റെ കാലിലെ വിരലുകൾ രോഗം കാരണം  ബഹ്‌റൈനിൽ വച്ച് തന്നെ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. സ്വന്തമായി ഭൂമിയോ,വീടോ ഇല്ലാത്ത വിഷമവും ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും ഷുക്കൂറിനെ അലട്ടിയിരുന്നു.

ADVERTISEMENT

2022 ഓഗസ്റ്റിൽ തുടർചികിത്സയ്ക്ക് നാട്ടിലെത്തിയ ഇദ്ദേഹത്തിന് തണൽ ബഹ്‌റൈൻ ചാപ്റ്ററാണ് ചികിത്സ ലഭ്യമാക്കിയത്. തുടർചികിത്സയിൽ ഇദ്ദേഹത്തിന്‍റെ ഒരു കാലും മുറിച്ചുമാറ്റേണ്ടി വന്നു. തുടർന്നാണ് ഇദ്ദേഹത്തിന് ഒരു വീട് വച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരെയും, ഷുക്കൂറിന്‍റെ സുഹൃത്തുക്കളെയും ഉൾപ്പെടുത്തി ഒരു വാട്സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും വീടിനു ആവശ്യമായ പണം സ്വരൂപിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചത്.

ഷുക്കൂറിന്റെ വീട്.

ഇതിലേക്കായി ഹോപ്പ് ബഹ്‌റൈൻ 3.25 ലക്ഷം രൂപ നൽകിയതോടെ ബഹ്‌റൈനിലെ സഹായമനസ്കരായ വ്യക്തികളും ഫ്രൈഡേ ഫ്രണ്ട്‌സ്, ഐസിആർഎഫ് തുടങ്ങിയ സംഘടനകളും കൈകോർത്ത് വീടിനായി നാല് സെന്‍റ് സ്ഥലം വാങ്ങി. പി.എം.സി. മൊയ്‌തു ഹാജിയുടെ നേതൃത്വത്തിലാണ് വീട് പണി പൂർത്തീകരിച്ചത്. തലശ്ശേരി മുസ്ലിം വെൽ ഫെയർ അസോസിയേഷൻ ബഹ്‌റൈൻ ഉൾപ്പടെ ടിഎം ഡബ്ല്യൂവിന്‍റെ വിവിധ പ്രവാസി ശാഖകളും മറ്റ് സന്നദ്ധ സംഘടനകളും വീട് നിർമാണത്തിൽ സഹകരിച്ചു.

ADVERTISEMENT

ഓഗസ്റ്റ് 21 ന് മൊയ്തു ഹാജി വീടിന്‍റെ താക്കോൽ ഷുക്കൂറിന്‌ കൈമാറി. ഷബീർ മാഹി, നിസ്സാർ ഉസ്‌മാൻ, അഫ്‌സൽ എം.‌കെ, ഹമീദ്, സിബിൻ സലിം, സാബു ചിറമേൽ, നൗഷാദ്, ഹസീബ്, സക്കീർ, അഫ്സൽ ഒസായി, അഷ്‌കർ പൂഴിത്തല, മെഹ്‌മൂദ്‌, അഷ്‌റഫ് തുടങ്ങിയവർ ബഹ്‌റൈനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.