ഇതൊരു സിനിമ മാത്രമാണ്. യഥാര്‍ത്ഥ ജീവിതമല്ല.

ഇതൊരു സിനിമ മാത്രമാണ്. യഥാര്‍ത്ഥ ജീവിതമല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതൊരു സിനിമ മാത്രമാണ്. യഥാര്‍ത്ഥ ജീവിതമല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ആടു ജീവിതം സിനിമയില്‍ വില്ലന്‍ വേഷം ചെയ്ത ഡോ. താലിബ് അല്‍ ബലൂഷിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളില്‍ പ്രതികരണവുമായി താരം രംഗത്തെത്തി. സൗദി പശ്ചാത്തലമാക്കിയുള്ള ചിത്രത്തില്‍ ക്രൂരനായ അര്‍ബാബിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ച തന്നെ ചിത്രത്തിലെ വേഷം കണക്കിലെടുത്ത് സൗദിയില്‍ വിലക്കിയെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് താലിബ് അല്‍ ബലൂഷി പറഞ്ഞു.

സൗദിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞുകൊണ്ട് തനിക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. ഇതൊരു സിനിമ മാത്രമാണ്. യഥാര്‍ത്ഥ ജീവിതമല്ല. താന്‍ ഒരു വേഷം അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്. വില്ലന്‍ കഥാപാത്രമായിട്ടും ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ അതിനെ ഏറ്റെടുക്കുകയും തന്നെ പ്രശംസിക്കുകയുമാണ് ചെയ്യുന്നതെന്നും ഡോ. താലിബ് അല്‍ ബലൂഷി പറഞ്ഞു. ആടു ജീവിതത്തിന്‍റെ സംസ്ഥാന പുരസ്‌കാര ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം കേരളത്തിലാണ് ഉള്ളതിപ്പോള്‍.

English Summary:

Talib Al Balushi Responds to Saudi Ban Rumors