പ്രജകളെ കാണാൻ ‘വനിതാ മാവേലി’; വേറിട്ട ഓണാഘോഷത്തിന് തുടക്കമിട്ട് യുഎഇ
ഷാർജ∙ ഗൾഫിൽ ഓണാഘോഷം ക്രിസ്മസ് വരെ തുടരുകയാണ് പ്രവാസികളുടെ ഇടയിലെ രീതി. എന്നാലിതാ, ചരിത്രത്തിലാദ്യമായി നാട്ടിൽ ഓണം വിരുന്നെത്തുന്നതിന് മുൻപേ ദുബായിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞു!. ദുബായിലെ ഡോവ് ഇവന്‍റ്സ് ആണ് കലാപരിപാടികളും മത്സരങ്ങളുമടക്കം ഒരു പകൽ നീണ്ടുനിൽക്കുന്ന അടിപൊളി ഓണാഘോഷം നടത്തി പ്രവാസികളെ

ഷാർജ∙ ഗൾഫിൽ ഓണാഘോഷം ക്രിസ്മസ് വരെ തുടരുകയാണ് പ്രവാസികളുടെ ഇടയിലെ രീതി. എന്നാലിതാ, ചരിത്രത്തിലാദ്യമായി നാട്ടിൽ ഓണം വിരുന്നെത്തുന്നതിന് മുൻപേ ദുബായിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞു!. ദുബായിലെ ഡോവ് ഇവന്‍റ്സ് ആണ് കലാപരിപാടികളും മത്സരങ്ങളുമടക്കം ഒരു പകൽ നീണ്ടുനിൽക്കുന്ന അടിപൊളി ഓണാഘോഷം നടത്തി പ്രവാസികളെ കേരളത്തിന്‍റെ ദേശീയോത്സവത്തിന്‍റെ വരവറിയിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ വർണാഭമായ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച ഷാർജ നെസ്റ്റോ മിയാ മാൾ ഹാളിലായിരുന്നു ആഘോഷം. പാട്ടും നൃത്തവുമടക്കമുള്ള കലാപരിപാടികളും പായസം, തിരുവാതിര, മലയാളി മങ്ക, മിസ്റ്റർ മലയാളി തുടങ്ങിയ മത്സരങ്ങളും കളരിപ്പയറ്റും അരങ്ങേറി. യുഎഇയിലെ ഈ ഓണക്കാലത്തെ ആദ്യ പൂക്കളവും ഇവിടെ വിരിഞ്ഞു. തീർന്നില്ല, നല്ല സൂപ്പർ മാവേലിയും വട്ടക്കുട ചൂടി നിന്നു; അതും യുഎഇയിൽ അപൂർവമായ വനിതാ മാവേലി!.അജ്മാനിൽ വീട്ടമ്മയായ രഞ്ജിതയാണ് മാവേലി വേഷം കെട്ടി ചരിത്രത്തിലിടം പിടിച്ചത്.
മാളില്‍ സദ്യ വിളമ്പാൻ സാധിക്കാത്തതിനാൽ ഇവിടുത്തെ ഒരു റസ്റ്ററന്‍റിലായിരുന്നു ഏർപ്പാടാക്കിയത്. ടെലിവിഷൻ താരം അനീഷ് രവി മുഖ്യാതിഥിയായിരുന്നു. നർത്തകിയും അഭിനേത്രിയുമായ യുഎഇയിലെ വനിതാ ശൃംഗാരിമേളം സംഘാംഗം കൊല്ലം സ്വദേശി അശ്വതി അപ്പുക്കുട്ടനായിരുന്നു അവതാരക.
കഴിഞ്ഞ ആറ് വർഷമായി പ്രവാസ ലോകത്തെ ആദ്യ ഓണാഘോഷം തങ്ങളുടേതാണെന്ന് ഡോവ് ഇവന്‍റ്സ് പ്രതിനിധി നാദിയ മനോരമ ഓൺലൈനിനോട് പറഞ്ഞു. ആദ്യവർഷങ്ങളിൽ വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചുവെങ്കിലും കോവിഡ്19 വ്യാപകമായതോടെ ലളിതമായ പരിപാടികളോടെ നടത്തി. ഇപ്രാവശ്യം ആദ്യത്തെ ഓണം ഞങ്ങളുടേതായിരിക്കണമെന്ന വാശിയുണ്ടായിരുന്നു. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം വയനാട് ഉരുൾപ്പൊട്ടൽ ദുരന്ത സഹായ ഫണ്ടിലേയ്ക്ക് നൽകാനാണ് ഉദ്ദേശ്യം. മലയാളിയായ ശ്രീകുമാർ പിള്ളയുടേതാണ് ഈ സ്ഥാപനം.
സെപ്റ്റംബർ 15നാണ് പൊന്നോണം. ഗൾഫിലെ മിക്ക മലയാളി സംഘടനകളും കൂട്ടായ്മകളും കലാപരിപാടികളോടെ ഓണം ആഘോഷിക്കുന്നു. വാരാന്ത്യങ്ങളിൽ മാത്രമാണ് ആഘോഷ പരിപാടികൾ അരങ്ങേറുന്നത് എന്നതുകൊണ്ടാണ് യുഎഇ അടക്കം ഗൾഫിലെ ഓണാഘോഷം ക്രിസ്മസ് വരെയൊക്കെ നീളാറുള്ളത്. ഇപ്രാവശ്യവും ഒട്ടേറെ സംഘടനകൾ ആഘോഷം പൊടിപൊടിക്കാനുള്ള ഒരുക്കത്തിലാണ്.
അതേസമയം, വയനാട് ദുരന്തത്തിന്‍റെ അനുശോചന സൂചകമായി ചില സംഘടനകൾ ആഘോഷം വേണ്ടെന്ന് വച്ചിട്ടുമുണ്ട്. എന്നാൽ, ലുലു ഗ്രൂപ്പ് അടക്കമുള്ള ഹൈപ്പർമാർക്കറ്റുകൾ ഓണസദ്യ കിറ്റിന്‍റെ അറിയിപ്പ് പുറത്തിറക്കിക്കഴിഞ്ഞു. പതിവുപോലെ പ്രമുഖ പാചകക്കാരൻ പഴയിടം മോഹനൻ നമ്പൂതിരിയാണ് ഇപ്രാവശ്യം ലുലുവിൽ സദ്യയൊരുക്കുന്നത്. മറ്റു റസ്റ്ററന്‍റുകളും വരും ദിവസങ്ങളിൽ മാർക്കറ്റിങ് ആരംഭിക്കും.