ADVERTISEMENT

മസ്‌കത്ത് ∙ മസ്‌കത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും മത്രയില്‍ ആരംഭിച്ച ടൂറിസ്റ്റ് ഗൈഡന്‍സ് സെന്റര്‍ ഏറെ ഗുണകരമാകുന്നു. കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ച ഗൈഡന്‍സ് സെന്ററില്‍ ഇതിനോടകം 6,000ല്‍ പരം സഞ്ചാരികളെത്തിയതായും ഗൈഡന്‍സ് സെന്റര്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയതായും സൂപ്പര്‍വൈസര്‍ ഹന ബിന്‍ത് സാലിം അല്‍ ബഹ്‌റാനി പറഞ്ഞു. ബ്രോഷറുകള്‍, ലീഫ്‌ലറ്റുകള്‍, ഗൈഡ് കാര്‍ഡുകള്‍, മേപ്പുകള്‍ തുടങ്ങിയവ ഇവിടെ ലഭ്യമാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

മത്ര കോര്‍ണിഷില്‍ കടല്‍ തീരത്തോട് ചേര്‍ന്നാണ് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം ഗൈഡന്‍സ് സെന്റര്‍ ആരംഭിച്ചത്. സഞ്ചാരികള്‍ക്ക് ആവശ്യമാകുന്ന സേവനങ്ങളെല്ലാം സെന്റര്‍ ലഭ്യമാക്കിവരുന്നുണ്ട്. ഒമാനിലെ പൈതൃക കേന്ദ്രങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ടെസ്റ്റിനേഷനുകള്‍ എന്നിവയെക്കുറിച്ചെല്ലാം ഇവിടെ നിന്നും വിവരങ്ങള്‍ ലഭികും. 

ഹോട്ടല്‍ സൗകര്യങ്ങള്‍, യാത്രാ സംവിധാനങ്ങള്‍, ടൂര്‍ ഗൈഡ് സേവനങ്ങള്‍, ടൂര്‍ ഓര്‍ഗനൈസേഷന്‍ സേവനങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങളും ഗൈഡന്‍സ് സെന്ററില്‍ നിന്ന് ലഭിക്കും. കപ്പല്‍ വഴിയും മറ്റും നഗരത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഏറെ ഗുണകരമാകുന്നതാകും ടൂറിസ്റ്റ് ഗൈഡന്‍സ് സെന്റര്‍.

English Summary:

Oman: Muttrah Tourist Centre Attracts 6,000 Visitors Since Jan 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com