സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബഹ്‌റൈനിലെ വിദ്യാലയങ്ങളിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടരുകയാണ്. വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മന്ത്രാലയങ്ങൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളാണ് സ്‌കൂൾ അധികൃതർക്ക് നൽകിയിട്ടുള്ളത്.

സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബഹ്‌റൈനിലെ വിദ്യാലയങ്ങളിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടരുകയാണ്. വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മന്ത്രാലയങ്ങൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളാണ് സ്‌കൂൾ അധികൃതർക്ക് നൽകിയിട്ടുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബഹ്‌റൈനിലെ വിദ്യാലയങ്ങളിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടരുകയാണ്. വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മന്ത്രാലയങ്ങൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളാണ് സ്‌കൂൾ അധികൃതർക്ക് നൽകിയിട്ടുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ സ്കൂളുകൾ  തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബഹ്‌റൈനിലെ വിദ്യാലയങ്ങളിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടരുകയാണ്. വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മന്ത്രാലയങ്ങൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളാണ് സ്‌കൂൾ അധികൃതർക്ക് നൽകിയിട്ടുള്ളത്.  ചൂട് കുറയാത്ത സാഹചര്യത്തിൽ ശീതീകരണ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കാണ്  സ്‌കൂൾ അധികൃതർ ഏറെ ശ്രദ്ധ ചെലുത്തുന്നത്. മിക്ക സ്‌കൂളുകളുടെയും എയർ കണ്ടീഷനറുകൾ പ്രവർത്തന സജ്ജമാണെന്ന് ഉറപ്പു വരുത്താൻ നേരത്തെ തന്നെ ഇവയുടെ ജോലികൾ പൂർത്തീകരിച്ചു തുടങ്ങിയിരുന്നു. 

പുതിയ ക്ലാസുകളിലേക്കുള്ള പ്രവേശനവും അതോടൊപ്പം നടന്നുവരികയാണ്. ബഹ്‌റൈനില്‍ ഏറ്റവും കുറഞ്ഞ നിരക്കിൽ ഫീസ് ഈടാക്കുന്ന ഇന്ത്യൻ സ്‌കൂളിൽ ഇത്തവണയും പ്രവേശനത്തിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വളരെ നേരത്തെ ഓൺലൈൻ റജിസ്റ്റർ ചെയ്തവരെ മാത്രമാണ് അവരുടെ റജിസ്‌ട്രേഷൻ മുൻഗണനാ പ്രകാരം വിളിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയം നിഷ്കർഷിക്കുന്നതിനനുസരിച്ച് ഓരോ ക്ലാസുകളിലെയും പ്രവേശനത്തിന് വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. റജിസ്റ്റർ ചെയ്തവരിൽ വലിയൊരു വിഭാഗത്തിന് പ്രവേശനം ലഭിക്കുമോ എന്നുള്ള ആശങ്കയിലാണ് പല രക്ഷിതാക്കളും.  

ADVERTISEMENT

ഇന്ത്യൻ സമൂഹത്തിന്റെ മറ്റു സ്വകാര്യ സ്‌കൂളുകളിലും അത് കൊണ്ട് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ബഹ്‌റൈനിലെ മിക്ക സ്‌കൂളുകളും ഏർപ്പാടാക്കിയിട്ടുള്ള  സ്‌കൂൾ ബസുകളിലും ശീതീകരണ സംവിധാനം കാര്യക്ഷമമാക്കാനുള്ള തയാറെടുപ്പുകൾ നേരത്തെ തുടങ്ങിയിരുന്നു. സ്‌കൂൾ ബസുകൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ചെറുതും വലുതുമായ സ്വകാര്യ വാഹനങ്ങളും സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സ്‌കൂൾ ബസുകളെ അപേക്ഷിച്ച് സ്വകാര്യ വാഹനങ്ങൾക്ക്  ചെലവ് കൂടും എന്നതിനാൽ കൂടുതൽ രക്ഷിതാക്കളും സ്‌കൂൾ ബസുകൾക്കാണ് മുൻഗണന നൽകുന്നത്. 

സ്‌കൂളിലേക്ക് പോകുന്ന  കുട്ടികളുടെ ശാരീരികവും മാനസീകവുമായ ആരോഗ്യത്തിന് ഊന്നൽ കൊടുത്തുകൊണ്ട് ആരോഗ്യ കേന്ദ്രങ്ങളും ബാക്ക് ടു സ്‌കൂൾ പാക്കേജ് അടക്കമുള്ള പരിശോധനാ സംവിധാനങ്ങളും പല ആശുപത്രികളും സജ്ജമാക്കിയിട്ടുണ്ട്. കണ്ണുകൾ, ചെവിൾ,  കൂടാതെ അനീമിയ, തുടങ്ങിയ പരിശോധനകളും  നടത്തുന്നു. 

ചിത്രം:  ഇന്ത്യൻ സ്‌കൂൾ വെബ് സൈറ്റ് 
ADVERTISEMENT

സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ വിപണിയും സജീവമായിരിക്കുകയാണ്. ജൂലൈ മാസം മുതൽ തന്നെ കടകളിൽ 'ബാക്ക് ടു സ്കൂള്‍' വിൽപ്പന ബാനറുകൾ പ്രദർശിപ്പിച്ചിരുന്നു. അവധിക്ക് നാട്ടിലേക്ക് പോയിരിക്കുന്നവർ  തിരിച്ചുവരാൻ തുടങ്ങിയതോടെ  വിപണി സജീവമായിരിക്കുകയാണ്.

വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ 
സ്‌കൂളുകൾക്ക് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം ഏർപ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങൾ രക്ഷിതാക്കളും സ്‌കൂൾ ഡ്രൈവർമാരും അറിഞ്ഞിരിക്കണം. നേരത്തെ തന്നെ ഇത്തരം മാനദണ്ഡങ്ങൾ ഡ്രൈവർമാർക്കും ബസ് ഉടമകൾക്കും നൽകിയിട്ടുണ്ട്. വാഹനങ്ങളിൽ സ്ഥാപിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളുടെയും ഉപകരണങ്ങളുടെയും വിശദമായ ലിസ്റ്റ് ഉൾപ്പെടെയുള്ളവയും, സ്കൂൾ ബസ് ഡ്രൈവർമാർക്ക് ലൈസൻസ് പുതുക്കുന്നതടക്കമുള്ള ആവശ്യകതകളും ഈ രേഖകളിൽ ഉണ്ട്.

ADVERTISEMENT

സ്‌കൂൾ ബസുകളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിനൊപ്പം റിയർ വ്യൂ സെൻസറുകളുടെ പ്രാധാന്യവും പുതിയ നിയന്ത്രണങ്ങൾ ഊന്നിപ്പറയുന്നു. 25 വിദ്യാർഥികളോ  അതിൽ കുറവോ ഉള്ള ബസുകളിൽ രണ്ട് ക്യാമറകൾ ഉണ്ടായിരിക്കണം: ഒന്ന് ബസിന്റെ ഉൾവശം നിരീക്ഷിക്കാനും മറ്റൊന്ന് പിൻവശം കാണാനും. 26 യാത്രക്കാരോ അതിലധികമോ യാത്രക്കാരെ ഉൾക്കൊള്ളുന്ന ബസുകളിൽ മൂന്ന് ക്യാമറകൾ ഉണ്ടായിരിക്കണം, രണ്ടെണ്ണം  ഉൾവശത്തിനും ഒന്ന് റിയർവ്യൂവിനും.

ഓരോ ബസിലും രണ്ട് അഗ്നിശമന ഉപകരണങ്ങൾ ഉണ്ടായിരിക്കണം. ഒന്ന് ഡ്രൈവർ സീറ്റിനടുത്തും മറ്റൊന്ന് വാതിലിനടുത്തും. 26 വിദ്യാർഥികളോ  അതിൽ കൂടുതലോ ഉള്ള ബസുകൾക്ക് ഇരുവശത്തും ബസിന്റെ മുൻവശത്തും വലിയ കണ്ണാടികൾ നിർബന്ധമാണ്. ഇത് ഡ്രൈവർക്ക് വാഹനത്തിന്റെ പൂർണ്ണമായ കാഴ്ച സാധ്യമാക്കുന്നു. കുട്ടികളുടെ  എണ്ണത്തിന് അനുയോജ്യമായി പ്രഥമശുശ്രൂഷ കിറ്റ് ബസ്സിൽ ഉണ്ടായിരിക്കണം. ബസിന്റെ പിൻഭാഗത്ത് ഇടതുവശത്ത് 'സ്കൂൾ ബസ്' എന്ന സ്റ്റിക്കർ സ്ഥാപിക്കണം, കൂടാതെ ഡ്രൈവറുടെ നമ്പറും യാത്രക്കാരുടെ എണ്ണവും പ്രദർശിപ്പിക്കുന്ന ഒരു സ്റ്റിക്കറും ബസിനുള്ളിലും പുറത്തും സ്ഥാപിക്കണം.

എയർ കണ്ടീഷനിങ് സിസ്റ്റത്തിന്റെ പ്രവർത്തനക്ഷമത, സീറ്റുകളുടെയും അപ്ഹോൾസ്റ്ററിയുടെയും അവസ്ഥ, ഇടത് വശത്തെ വാതിൽ (ഉണ്ടെങ്കിൽ) ശരിയായ രീതിയിൽ അടയ്ക്കൽ എന്നിവയുടെ പ്രാധാന്യവും ശ്രദ്ധിക്കണം. കൂടാതെ, 16 അല്ലെങ്കിൽ അതിലധികമോ യാത്രക്കാരുടെ ശേഷിയുള്ള ബസുകൾക്ക് ഇടതുവശത്ത് ഒരു ഓട്ടോമാറ്റിക് സ്റ്റോപ്  അടയാളം ഉണ്ടായിരിക്കണം, വാതിൽ തുറക്കുമ്പോൾ അത് സജീവമാക്കും. ജനലുകളുള്ള ബസുകളിൽ കുറഞ്ഞത് നാല് ഗ്ലാസ് പൊട്ടുന്ന ചുറ്റികകളെങ്കിലും ഉണ്ടായിരിക്കണം.മറ്റ് സുരക്ഷാ ഉപകരണങ്ങളിൽ പ്രതിഫലിക്കുന്ന മുന്നറിയിപ്പ് ത്രികോണങ്ങൾ, ഒരു പ്രഥമശുശ്രൂഷ കിറ്റ്, വാഹനത്തിന്റെ ഇരുവശത്തും അറബിയിൽ സ്‌കൂളിന്റെ പേരും ലോഗോയും പ്രദർശിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു. കുട്ടികളെ സ്‌കൂളിലേക്കും തിരിച്ചും കൊണ്ടുപോകുമ്പോൾ അവരുടെ സുരക്ഷ വർധിപ്പിക്കുന്നതിനാണ് ഈ പുതിയ നിയന്ത്രണങ്ങൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം വ്യക്തമാക്കി.

English Summary:

On going preparations to admit children to schools in Bahrain.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT