ദോഹ ∙ ആഗോളതലത്തിൽ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന എയർലൈനുകളുടെ പട്ടികയിൽ ഖത്തർ എയർവേയ്‌സ്. ഏവിയേഷൻ അനലിറ്റിക്‌സ് കമ്പനിയായ സിറിയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സമയബന്ധിതമായി സർവീസ് നടത്തുന്ന വിമാനകമ്പനികളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഖത്തർ എയർവേയ്‌സ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ആഗോളതലത്തിൽ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന എയർലൈനുകളുടെ പട്ടികയിൽ  ഖത്തർ എയർവേയ്‌സ്. ഏവിയേഷൻ അനലിറ്റിക്‌സ് കമ്പനിയായ സിറിയം പുറത്തുവിട്ട  കണക്കുകൾ  പ്രകാരം 2023-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സമയബന്ധിതമായി സർവീസ് നടത്തുന്ന  വിമാനകമ്പനികളുടെ പട്ടികയിൽ  മൂന്നാം സ്ഥാനത്താണ്  ഖത്തർ എയർവേയ്‌സ്

കൃത്യസമയത്ത് പുറപ്പെടുന്നതിൽ  84.07 ശതമാനവും എത്തിച്ചേരുന്നതിൽ 86.4 ശതമാനവുമാണ് ഖത്തർ എയർവേയ്‌സിന്റെ പ്രകടനം.  ഷെഡ്യൂൾ ചെയ്ത സമയത്തിൻ്റെ 15 മിനിറ്റിനുള്ളിൽ എത്തിച്ചേരുന്നതോ പുറപ്പെടുന്നതോ ആണ് ഓൺ-ടൈം എന്ന് നിർവചിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് കൊളമ്പിയൻ വിമാന കമ്പനിയും  രണ്ടാം സ്ഥാനത്ത്  ബ്രസീൽ വിമാന  കമ്പനിയുമാണുള്ളത്.

ADVERTISEMENT

ഖത്തർ  എയർവേയ്‌സിൽ  മാർച്ച് 31 ന് അവസാനിച്ച 2023-24 സാമ്പത്തിക വർഷത്തിൽ 40 ദശലക്ഷത്തിലധികം യാത്രക്കാരാണ്  യാത്ര ചെയ്തത്. ലോകമെമ്പാടുമുള്ള 170 ലധികം കേന്ദ്രങ്ങളിലേക്കായി 194,000 ലധികം വിമാന സർവീസുകളും നടത്തയാതായി കമ്പനി  പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ  വ്യക്തമാക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിമാനത്താവളമായ ഖത്തറിലെ  ഹമദ് രാജ്യാന്തര വിമാനത്താവളം 2023-ൽ ഏറ്റവും മികച്ച 10 ആഗോള വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്നും  സമയബന്ധിതമായി പുറപ്പെടൽ നിരക്ക് 82.04 ശതമാനമാണ്. 

ഇന്റഗ്രേറ്റഡ് ഓപ്പറേഷൻസ് സെന്ററിലും (ഐഒസി) വിശാലമായ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഡിവിഷനിലും നൂതനമായ സംവിധാങ്ങൾ ഏർപെടുത്തിയത്തിന്റെ ഫലമാണ് ഈ വിജയമെന്ന് ഖത്തർഎയർവേയ്‌സ് അധികൃതർ വ്യക്തമാക്കി. കമ്പനി  ഈ മേഖലയിൽ നടത്തുന്ന  ഉയർന്ന നിക്ഷേപവും ദീർഘവീക്ഷണവും മികച്ച ജീവനക്കാരും  ഖത്തർഎയർവേയ്‌സിന്റെ  മുന്നേറ്റത്തിൽ വലിയ പങ്ക് വഹിക്കുന്നതായും കമ്പനി അധികൃതർ  പറഞ്ഞു.

English Summary:

Qatar Airways among most punctual airlines globally.