ജിസാനിലെ വാദി ബിഷ ഡാം തുറന്നു
സൗദിയിലെ ഏറ്റവും ഉയരമുള്ളതും വലിപ്പവുള്ള അണക്കെട്ടുകളിലൊന്നായ ജിസാനിലെ വാദി ബിഷ ഡാം തുറന്നു.
സൗദിയിലെ ഏറ്റവും ഉയരമുള്ളതും വലിപ്പവുള്ള അണക്കെട്ടുകളിലൊന്നായ ജിസാനിലെ വാദി ബിഷ ഡാം തുറന്നു.
സൗദിയിലെ ഏറ്റവും ഉയരമുള്ളതും വലിപ്പവുള്ള അണക്കെട്ടുകളിലൊന്നായ ജിസാനിലെ വാദി ബിഷ ഡാം തുറന്നു.
ജിസാൻ ∙ സൗദിയിലെ ഏറ്റവും ഉയരമുള്ളതും വലിപ്പവുള്ള അണക്കെട്ടുകളിലൊന്നായ ജിസാനിലെ വാദി ബിഷ ഡാം തുറന്നു. സംഭരണ ശേഷി ജലനിരപ്പ് 117.7 മില്യൻ ക്യൂബിക് മീറ്ററായി ക്രമീകരിക്കാനാണ് ഡാം തുറന്നത്. കനത്തമഴയത്ത് അധികമായി എത്തിയ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുക. ജിസാൻ മേഖലയിലാകെ തുടരെ പെയ്തു വരുന്ന മഴയുടെ വലിയൊരുഭാഗം ഒഴുകിയെത്തുന്നത് സംഭരിക്കുന്നത് ബിഷ ഗവർണറേറ്റിലെ വാദി ബിഷ അണക്കെട്ടിലാണ്.
കാർഷിക മേഖലയ്ക്ക് ആവശ്യമായ ജലസേചനം നടത്തുന്നതൊടൊപ്പം താഴ്വരയിലെ കൃഷിടങ്ങളെ ഫലഭൂയിഷ്ഠമാക്കുന്നതും കിണറുകളെയും ഭൂഗർഭ കിണറുകളെയും ജലസമൃദ്ധമാക്കുന്നതും ഇവിടെ നിന്നുള്ള വെളളമാണ്. ബീഷ് ഗവർണറേറ്റിലെ ബന്ധപ്പെട്ട അധികാരികളുടെ ഏകോപനത്തോടെ ഡാം ഗേറ്റുകൾ തുറക്കുന്നത്, ഈ വർഷത്തെ മഴക്കാല ഒരുക്കങ്ങളുടെ തുടർച്ചയാണിത്.
ജിസാൻ, അസീർ പ്രദേശങ്ങളിലുള്ളവർക്കാകെ കുടിവെള്ളം നൽകുന്നതിനുള്ള ശുദ്ധീകരണ പദ്ധതികൾക്കാവശ്യമായ വെള്ളം നൽകുന്നതും ബിഷ അണക്കെട്ടാണ്. കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ളത്തിനും വേണ്ടിയുള്ള വെള്ളത്തിനായി സൗദിയിൽ വിവിധ പ്രവിശ്യകളിലായി 564 അണക്കെട്ടുകളാണ് ജലസംഭരണത്തിനായി നിർമിച്ചിട്ടുള്ളത്.