ഉയരെ യുഎഇ എയർലൈനുകൾ; സർവീസ് 606 സെക്ടറുകളിലേക്ക്
അബുദാബി ∙ യുഎഇയുടെ ദേശീയ എയർലൈനുകൾ സർവീസ് നടത്തുന്നത് ആഗോള രാജ്യങ്ങളിലെ 606 സെക്ടറുകളിലേക്ക്. വിമാന സർവീസുകളിൽ മുൻ വർഷത്തെക്കാൾ 3.4 ശതമാനം വർധന രേഖപ്പെടുത്തി. ആഗോള വിനോദസഞ്ചാര വ്യവസായത്തിൽ യുഎഇയുടെ ശക്തമായ സാന്നിധ്യത്തിനു തെളിവാണിത്.

അബുദാബി ∙ യുഎഇയുടെ ദേശീയ എയർലൈനുകൾ സർവീസ് നടത്തുന്നത് ആഗോള രാജ്യങ്ങളിലെ 606 സെക്ടറുകളിലേക്ക്. വിമാന സർവീസുകളിൽ മുൻ വർഷത്തെക്കാൾ 3.4 ശതമാനം വർധന രേഖപ്പെടുത്തി. ആഗോള വിനോദസഞ്ചാര വ്യവസായത്തിൽ യുഎഇയുടെ ശക്തമായ സാന്നിധ്യത്തിനു തെളിവാണിത്. 2023ൽ 586 സെക്ടറിലേക്കായിരുന്നു സർവീസ്. വിവിധ സെക്ടറുകളിലെ ക്രമാനുഗത വളർച്ചയിലൂടെ യാത്രക്കാരുടെ എണ്ണം 14 കോടിയിലേക്ക് ഉയരുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അറിയിച്ചു.
എയർ അറേബ്യ 218 സെക്ടറിലേക്ക് സർവീസ് നടത്തുന്നു. എമിറേറ്റ്സ് എയർലൈൻസ് 144, ഫ്ലൈ ദുബായ് 125, ഇത്തിഹാദ് 79, വിസ് എയർ അബുദാബി 40 എന്നിങ്ങനെയാണ് മറ്റുള്ളവ കൈകാര്യം ചെയ്യുന്ന സെക്ടറുകൾ. 2030ഓടെ ഇത്തിഹാദ് എയർവേയ്സ് സെക്ടറുകളുടെ എണ്ണം 125 ആക്കി വർധിപ്പിക്കും. ഏഷ്യ, യൂറോപ്പ് മേഖലാ യാത്രക്കാരുടെ എണ്ണം വർഷത്തിൽ 3.3 കോടിയാക്കുകയാണ് ഇത്തിഹാദിന്റെ ലക്ഷ്യം. കൊൽക്കത്ത ഉൾപ്പെടെ 5 പുതിയ സെക്ടറുകളിലേക്കു കൂടി ഉടൻ സർവീസ് തുടങ്ങുമെന്ന് ഇത്തിഹാദ് പ്രഖ്യാപിച്ചിരുന്നു.
∙ അബുദാബി, ദുബായ്, ഷാർജ ഫ്ലൈനാസ് സർവീസുകൾ അടുത്ത മാസം മുതൽ
റിയാദ് ∙ സൗദി അറേബ്യ എയർലൈനായ ഫ്ലൈനാസ് സെപ്റ്റംബർ ഒന്നു മുതൽ യുഎഇയിലെ 3 സെക്ടറുകളിലേക്കു നേരിട്ട് സർവീസ് ആരംഭിക്കുന്നു. അബുദാബി, ദുബായ്, ഷാർജ സെക്ടറുകളിലേക്കാണ് വിമാന സർവീസ്. റിയാദിൽനിന്ന് ദുബായ് വേൾഡ് സെൻട്രൽ അൽമക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്കും ജിദ്ദ, മദീന എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്കുമായിരിക്കും സർവീസ്. അബുദാബി, ഷാർജ സെക്ടറുകളിലേക്ക് 249 ദിർഹമാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ദുബായിൽനിന്ന് റിയാദിലേക്ക് 239 ദിർഹമും ജിദ്ദയിലേക്ക് 365 ദിർഹമുമാണ് നിരക്ക്.
∙ ഉംറ തീർഥാടകർക്ക് ഗുണകരം
പുതിയ സർവീസ് പ്രാബല്യത്തിൽ വരുന്നതോടെ യുഎഇയിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണം കൂടും. വിമാന ടിക്കറ്റ് നിരക്കിളവ് പ്രയോജനപ്പെടുത്തി തീർഥാടകരുടെ യാത്ര വിമാനത്തിലാക്കിയാൽ കുറഞ്ഞ ചെലവിൽ ഉംറ നിർവഹിച്ചു മടങ്ങാം. റോഡ് മാർഗം ബസിൽ പോകുന്നതിന്റെ പ്രയാസം ഒഴിവാക്കാം. സമയവും ലാഭിക്കാം. പ്രവാസി മലയാളികൾക്ക് സൗദി വഴി കേരളത്തിലേക്കും പോകാം.