സെന്‍റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയ്ക്ക് പുതിയ നിർവാഹക സമിതി
വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന സെന്‍റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ഇന്‍റർനാഷനൽ കമ്മിറ്റിയുടെ, 2024-2026 കാലയളവിലേക്കുള്ള പുതിയ നിർവാഹക സമിതി നിലവിൽ വന്നു.
വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന സെന്‍റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ഇന്‍റർനാഷനൽ കമ്മിറ്റിയുടെ, 2024-2026 കാലയളവിലേക്കുള്ള പുതിയ നിർവാഹക സമിതി നിലവിൽ വന്നു.
വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന സെന്‍റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ഇന്‍റർനാഷനൽ കമ്മിറ്റിയുടെ, 2024-2026 കാലയളവിലേക്കുള്ള പുതിയ നിർവാഹക സമിതി നിലവിൽ വന്നു.
ദമാം ∙ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന സെന്‍റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ഇന്‍റർനാഷനൽ കമ്മിറ്റിയുടെ, 2024-2026 കാലയളവിലേക്കുള്ള പുതിയ നിർവാഹക സമിതി നിലവിൽ വന്നു. വിവിധ രാജ്യങ്ങളിലെ ചാപ്റ്ററുകളിൽ നിന്നുള്ള അംഗങ്ങൾ ഓൺലൈനിലൂടെ പങ്കെടുത്ത വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
എം. എം. അബ്ദുൽ മജീദ് ദമാം ചെയർമാനായും റുക്‌നുദ്ദീൻ അബ്ദുല്ല, ദോഹ ചീഫ് കോർഡിനേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു. നൗഷാദ് വി മൂസ (യാമ്പു) വൈസ് ചെയർമാനും കെ. ടി. അബൂബക്കർ (ജിദ്ദ) ട്രഷററുമാണ്. പി.വി. അബ്ദുൽ റൗഫ് (എച്ച്ആർ), ഹാഷിം പി. അബൂബക്കർ, ദുബായ് (സിഎൽപി), ഫൈസൽ നിയാസ് ഹുദവി, ദോഹ (സേജ്), അഫ്താബ് സി. മുഹമ്മദ്, ദമാം (ആക്‌റ്റിവിറ്റി), കെ.എം. മുജീബുള്ള ദുബായ് (കരിയർ ആൻഡ് ഡാറ്റ),ടി. മുഹമ്മദ് ഹനീഫ്, അബൂദബി (ഐടി), അനീസ ബൈജു ജിദ്ദ, ഫർഹ അബ്ദുൽറഹ്മാൻ കുവൈത്ത് (വിമൺ കളക്റ്റീവ്), അക്മല ബൈജു, ജിദ്ദ, വസീം ഇർഷാദ്, ബെൽജിയം (ഗ്ലോബൽ പാത്ത്‌വേ). എന്നിവരാണ് കോർഡിനേറ്റർമാർ. കെ.പി. ഷംസുദ്ദീൻ, അമീർ തയ്യിൽ, പി.എം. അമീർ അലി, കെ.എം. മുസ്തഫ, സി.എം. മുഹമ്മദ് ഫിറോസ് എന്നിവർ സീനിയർ വിഷിനറിമാരായി പ്രവർത്തിക്കും. മുൻ അധ്യക്ഷൻ കെ.എം.മുസ്തഫ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
സിജി ഇന്ത്യ പ്രസിഡന്‍റ് ഡോ. എബി മൊയ്തീൻ കുട്ടി വാർഷിക പൊതു സംഗമം ഉദ്ഘാടനം ചെയ്തു. സിജി ഇന്‍റർനാഷനൽ ചെയർമാൻ എം. എം. അബ്ദുൽമജീദ് എം എം അധ്യക്ഷത വഹിച്ചു. ചീഫ് കോർഡിനേറ്റർ റുക്നുദീൻ അബ്ദുല്ല വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ വർഷം സിജി ഇന്‍റർനാഷനൽ ജിസിസി മേഖലയിലെ വിവിധ പുതിയ ചാപ്റ്ററുകൾ വഴി സംഘടനയുടെ സാന്നിധ്യം വിപുലീകരിച്ചതോടെ, ആകെ 14 സജീവ ചാപ്റ്ററുകൾ നിലവിൽ സമൂഹിക ശാക്തീകരണ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നു.
നിർമിത ബുദ്ധി കാലഘട്ടത്തിലെ ഭാവി വിദ്യാഭ്യാസവും കരിയർ മാർഗ്ഗനിർദ്ദേശവും പ്രധാന വിഷയങ്ങളായി ഉയർന്നുവന്നിരിക്കുന്ന കാലത്ത് സാങ്കേതിക മുന്നേറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനുള്ള പുതുമയാർന്ന പദ്ധതികളാണ് നടത്തുന്നത്. "റീച്ച് ഔട്ട് പ്രോഗ്രാം ഫോർ എക്സലൻസ്" (ROPE) എന്ന പേരിൽ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസം വഴി സാമൂഹിക പരിവർത്തനം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണയും ശ്രദ്ധേയമാണ്. കൂടാതെ, പ്രീമാരിറ്റൽ വർക്ക്‌ഷോപ്പുകളും "അമ്മുമ്മത്തിരി" പോലുള്ള പ്രോഗ്രാമുകൾ വഴി സ്ത്രീകളുടെ ശാക്തീകരണത്തിൽ സിജി ഇന്‍റർനാഷനൽ സജീവമായി ഇടപെടുന്നുണ്ട്.
മെമ്പർമാരുടെ ആഗോള ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്തുന്നതിനായി പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോമും ലിങ്ക്ഡ്ഇൻ പ്രഫഷനൽ നെറ്റ്വർക്കും വഴി സംഘടനയുടെ ഡിജിറ്റൽ സാന്നിധ്യം കൂടുതൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. സിജി ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഇസഡ് എ.അഷ്റഫ് സംഘടന പ്രവർത്തനങ്ങൾ വിശദീകരിച്ചു. വിവിധ ചാപ്റ്റർ പ്രതിനിധികളും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ അവതരിപ്പിച്ചു. നൗഷാദ് വി. മൂസ പ്രാരംഭ പ്രാർഥന നടത്തി. കെ.പി. ഷംസുദ്ദീൻ ഡോ. അംസ പറമ്പിൽ, സി.എം. മുഹമ്മദ് ഫിറോസ്, റഷീദ് ഉമർ, റഷീദ് അലി, കെ. ടി. അബൂബക്കർ എന്നിവർ സംസാരിച്ചു.