അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു.

അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിലവില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ന്യൂനമര്‍ദം ഒമാന് ഭീഷണിയല്ലെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ( സി എ എ)  അറിയിച്ചു. 

വെള്ളിയാഴ്ച വൈകുന്നേരത്തോടെയോ ശനിയാഴ്ചയോ ന്യൂനമര്‍ദം വടക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്ന് പടിഞ്ഞാറോട്ട് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഷനല്‍ മള്‍ട്ടി ഹസാര്‍ഡ് ഏര്‍ളി വാണിങ് സെന്‍റര്‍ സാഹചര്യങ്ങളും അപകട സാധ്യതകളും വിലയിരുത്തി വരുന്നതായും എന്നാല്‍, അടുത്ത നാല് ദിവസം ഒമാനില്‍ പ്രതികൂല പ്രതിഫലനങ്ങളൊന്നും ഉണ്ടാകില്ലെന്നും കാലാവസ്ഥയില്‍ എന്തെങ്കിലും കാര്യമായ മാറ്റങ്ങളുണ്ടായാല്‍ അറിയിക്കുമെന്നും സി എ എ അറിയിച്ചു.

English Summary:

New Low Pressure has Formed in the Arabian Sea