ADVERTISEMENT

ദോഹ ∙ അവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കാനിരിക്കെ റോഡുകളിൽ തിരക്ക് നിയന്ത്രിക്കാനും റോഡ് യാത്ര സുഗമമാക്കാനും വിപലുമായ പരിപാടികളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക്. അവധി കഴിഞ്ഞു സെപ്റ്റംബർ ഒന്ന് ഞായറാഴ്ചയാണ് ഖത്തറിലെ വിദ്യാലയങ്ങൾ തുറക്കുന്നത്. രണ്ടുമാസത്തെ വേനൽ അവധിക്കാലം കഴിഞ്ഞ് കുടുംബങ്ങൾ ഉൾപ്പെടെ പ്രവാസികൾ രാജ്യത്ത് തിരിച്ചെത്തിയതോടെ ഇപ്പോൾ തന്നെ റോഡുകളിൽ തിരക്കനുഭവപ്പെടുന്നുണ്ട്.

സ്‌കൂളുകൾ തുറക്കുന്നതോടെ രാവിലെ നല്ല തിരക്കായിരിക്കും റോഡുകളിൽ അനുഭവപ്പെടുക. അപകടങ്ങൾ ഒഴിവാക്കാനും, വിദ്യാർഥികൾക്കും സ്കൂൾ വാഹനങ്ങൾക്കും സുരക്ഷിത യാത്രയൊരുക്കാനും സമഗ്രമായ റോഡ് ട്രാഫിക് പ്ലാനുകൾക്ക് രൂപം നൽകിയതായി ട്രാഫിക് മീഡിയ ഓഫിസർ ലഫ്. അബ്ദുൽമുഹസിൻ അൽ അസ്മർ അൽ റുവൈലി അറിയിച്ചു.

രാജ്യത്തെ മുഴുവൻ റോഡുകളിലെയും ഗതാഗതവും, വാഹനങ്ങളുടെ നീക്കവും ‘തലാഅ’ നിരീക്ഷണ കാമറകൾ വഴി മുഴുസമയവും അധികൃതർ നിരീക്ഷിക്കുകയും, അടിയന്തിര സാഹചര്യത്തിൽ ട്രാഫിക് പൊലീസ് ഇടപെടുകയും ചെയ്യും. ട്രാഫിക് വിഭാഗം പട്രോളിങും നിരീക്ഷണവും വർധിപ്പിക്കും. ഒപ്പം, ഇന്‍റർസെക്ഷൻ, സ്കൂൾ പരിസരങ്ങൾ എന്നിവടങ്ങളിൽ ട്രാഫിക് പൊലീസ് സേവനവും കൂട്ടുമെന്നും ലഫ്. അൽ റുവൈലി പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയ സ്കൂൾ ട്രാഫിക് പ്ലാൻ വഴി അപകടങ്ങളും റോഡിലെ തിരക്കും വലിയൊരു അളവുവരെ കുറക്കാൻ കഴിഞ്ഞിട്ടുമുണ്ട്. ഒരോ വർഷങ്ങളിലും വർധിച്ചുവരുന്ന വാഹന പെരുപ്പത്തിനനുസരിച്ച് മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങൾകൂടി ഉപയോഗപ്പെടുത്തിയാണ് മന്ത്രാലയത്തിനു കീഴിൽ ട്രാഫിക് പ്ലാൻ തയ്യാറാക്കുന്നത്. വാഹനങ്ങളുടെയും മോട്ടർ സൈക്കിളുകളുടെയും എണ്ണം വർധിപ്പിച്ച് നിരീക്ഷണവും പെട്രോളിങും ട്രാഫിക് വിഭാഗം ശക്തമാക്കും.

കൂടുതൽ സാങ്കേതിക മാർഗങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. രാവിലെ സ്കൂളുകളിൽ ക്ലാസ് ആരംഭിക്കുന്നതതിന് മുന്‍പുള്ള മണിക്കൂറും, ക്ലാസ് അവാസാനിച്ച ശേഷം ഉച്ച കഴിഞ്ഞുള്ള മണിക്കൂറുകളുമാണ് റോഡുകളിൽ ട്രാഫിക് തിരക്കേറുന്നത്. ട്രാഫിക് നിയമലംഘനങ്ങളുടെ നിരീക്ഷണം ഇനിയുള്ള ദിനങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. റഡാർ ഉപയോഗിച്ച് സീറ്റ് ബെൽറ്റ്, ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം എന്നിവ നിരീക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

General Directorate of Traffic: Integrated Traffic Plan for New Academic Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com