അബുദാബി ∙ യുഎഇയിൽ ഇന്ന് സ്വദേശി വനിതാദിനം.

അബുദാബി ∙ യുഎഇയിൽ ഇന്ന് സ്വദേശി വനിതാദിനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ ഇന്ന് സ്വദേശി വനിതാദിനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ ഇന്ന് സ്വദേശി വനിതാദിനം. യുഎഇയുടെ വികസനത്തിന് എമിറാത്തി വനിതകൾ നൽകിയ നേട്ടങ്ങളെയും സംഭാവനകളെയും ആദരിക്കുന്നതിനാണ് 'നാളെക്കായി ഞങ്ങൾ പങ്കുവയ്ക്കുന്നത്' എന്ന പ്രമേയത്തിൽ ഈ ദിനം ആഘോഷിക്കുന്നത്. ഇതോടനുബന്ധിച്ച് വിവിധ എമിറേറ്റുകളിൽ ഒട്ടേറെ പരിപാടികൾ നടക്കുന്നു. 

രാജ്യത്തിന്റെ വികസനത്തിന് വനിതകൾ പ്രധാന പങ്കുവഹിക്കുന്നു. സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ബിസിനസ് മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് നവീനമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുകയുമാണ് യുഎഇയിലെ വനിതാ സംരംഭകർ. സമൂഹത്തിന്റെയും പിന്തുണയോടെ ബിസിനസുകാരികളുടെ എണ്ണവും അവരുടെ സാമ്പത്തിക സംഭാവനകളും അടുത്ത കാലത്തായി ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുന്നു. ഇത് ബിസിനസ് മേഖലയിലെ സ്ത്രീ ശാക്തീകരണത്തിനും സംരംഭകത്വത്തിനുമുള്ള മുൻനിര ലക്ഷ്യസ്ഥാനമെന്ന നിലയിൽ യുഎഇയുടെ പദവി ഉയർത്തുന്നു. എമിറേറ്റ്‌സ് ബിസിനസ് വുമൺ കൗൺസിൽ പുറത്തിറക്കിയ റിപോർട്ട് പ്രകാരം 2023ൽ 32.5% ആയിരുന്ന തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം 2024-ൽ 34.6% ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ADVERTISEMENT

യുഎഇയിലെ ആകെ സംരംഭകരിൽ 18% വനിതാ സംരംഭകരാണ്. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള 77.6% ബിസിനസുകളും 40 വയസ്സിന് താഴെയുള്ള വനിതകളാൽ നയിക്കപ്പെടുന്നു. ഇത് ദേശീയ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ അവരുടെ പ്രധാന പങ്ക് പ്രതിഫലിക്കുന്നു. ഈ വനിതകളിൽ 48.8% സിഇഒ സ്ഥാനങ്ങൾ വഹിക്കുന്നുണ്ടെന്നും അവരിൽ 61.4% വ്യക്തിഗത ബിസിനസ് ഉടമകളാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഇത് രാജ്യത്തെ വനിതാ സംരംഭകത്വത്തിൽ ഗണ്യമായ വർധനവാണ് സൂചിപ്പിക്കുന്നത്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ എമിറാത്തി ബിസിനസ് വനിതകൾ റജിസ്റ്റർ ചെയ്ത രണ്ടായിരത്തിലേറെ പുതിയ കമ്പനികൾ ഉണ്ടെന്നും വിലയിരുത്തൽ വെളിപ്പെടുത്തി.

സ്പീക്കർ സഖർ അൽ ഗൊബാഷ്.

ഇതേ കാലയളവിൽ യുഎഇയിൽ റജിസ്റ്റർ ചെയ്ത പുതിയ കമ്പനികളുടെ ഏകദേശം 22% വരുന്നതാണ് ഈ കണക്കുകൾ. നവീകരണത്തിന്റെയും നൂതന സാങ്കേതികവിദ്യയുടെയും കാര്യത്തിൽ, ഒരു കൂട്ടം ബിസിനസ് വനിതകൾ ഒരു നൂതന ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. അത് ഡാറ്റ വിശകലനം ചെയ്യാനും ശുപാർശകൾ നൽകാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വനിതകൾ നയിക്കുന്ന പ്രോജക്റ്റുകൾക്ക് കൺസൾട്ടിങ്, ഫിനാൻസിങ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഡിജിറ്റൽ മാർക്കറ്റിങ്ങിനും ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിനും സമഗ്രമായ പരിഹാരങ്ങൾ നൽകിക്കൊണ്ട് ചെറുകിട, ഇടത്തരം ബിസിനസുകളുടെ മാനേജ്‌മെന്റിൽ സഹായിക്കുന്നതിന് ഒരു കൂട്ടം വനിതാ സംരംഭകർ ഒരു പുതിയ സ്മാർട്ട് ആപ്ലിക്കേഷൻ അവതരിപ്പിച്ചു. പുനരുപയോഗ ഊർജത്തിലും പാരിസ്ഥിതിക സുസ്ഥിരതയിലും നൂതന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിൽ ബിസിനസ് വനിതകൾ മികവ് പുലർത്തുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കി. 

ADVERTISEMENT

∙ വികസന ഭാവി രൂപപ്പെടുത്തുന്നത് എമിറാത്തി വനിതകൾ
എമിറാത്തി വനിതാ ശാക്തീകരണത്തിലും അവരെ ആഗോള മാതൃകയായി മാറ്റുന്നതിലും മുൻകൈയെടുത്ത രാഷ്ട്രമാതാവും ജനറൽ വിമൻസ് യൂണിയൻ ചെയർപേഴ്സനും സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡിന്റെ പ്രസിഡന്റും ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ സുപ്രീം ചെയർപേഴ്സനുമായ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറകിന്റെ ശ്രമങ്ങളെ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) സ്പീക്കർ സഖർ അൽ ഗൊബാഷ്, പ്രശംസിച്ചു.  

രാജ്യത്തിന്റെ വീക്ഷണം യാഥാർഥ്യവത്കരിക്കുന്നതിൽ എല്ലാ സമൂഹ വിഭാഗങ്ങളെയും ഉൾപ്പെടുത്തുകയും നേട്ടങ്ങൾ കൈവരിക്കുന്നതിൽ പങ്കാളികളാണെന്ന് ഉറപ്പാക്കുകയും ചെയ്തുകൊണ്ട് രാജ്യം സ്ഥാപിതമായതുമുതൽ സ്വീകരിച്ചിട്ടുള്ള സഹകരണപരമായ സമീപനമാണ് സ്ത്രീ ശാക്തീകരണത്തിന് വഴി തെളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എമിറാത്തി വനിതാ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ഗൊബാഷ്.  സുസ്ഥിരത കൈവരിക്കുന്നതിന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ഏകീകൃത പ്രവർത്തനങ്ങളും സഹകരിച്ചുള്ള പരിശ്രമവും ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കുടുംബവും പ്രഫഷണൽ ക്രമീകരണങ്ങളും ഉൾപ്പെടെ വിവിധ റോളുകളിൽ സുസ്ഥിരതയെ നയിക്കുന്നതിൽ സ്വദേശി സ്ത്രീകൾ നിർണായക പങ്ക് വഹിക്കുന്നു. അവരുടെ നേട്ടങ്ങൾ അന്തരിച്ച ഷെയ്ഖ് സായിദിന്റെ കാഴ്ചപ്പാടുകളുമായും യുഎഇ നേതൃത്വം ആരംഭിച്ച സ്ത്രീ ശാക്തീകരണ യജ്ഞവുമായും ബന്ധപ്പെട്ടുള്ളതാണ്.

ADVERTISEMENT

∙ വനിതകളുടെ സ്വാധീനം യുഎഇ അതിർത്തികൾക്കപ്പുറം: ഷെയ്ഖ ബൊദൂർ 
എമിറാത്തി വനിതാ ദിനത്തോടനുബന്ധിച്ച്, എമിറേറ്റ്‌സ് പബ്ലിഷേഴ്‌സ് അസോസിയേഷന്റെ (ഇപിഎ) സ്ഥാപകയും ഓണററി പ്രസിഡന്റും ഷാർജ ഓന്റർപ്രണർഷിപ്പ് സെന്റർ (ഷെറ) ചെയർപേഴ്‌സണുമായ ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് എമിറാത്തി വനിതകളുടെ കഥ. നിസ്വാർത്ഥമായ സംഭാവന, അതിരുകളില്ലാത്ത പ്രചോദനം എന്നിവ യുഎഇയിൽ മാത്രമല്ല, ലോകത്തെങ്ങും പ്രതിധ്വനിക്കുന്നു. ധീരമായി ഭാവിയെ ആശ്ലേഷിക്കുകയും ആഴത്തില്‍ വേരൂന്നിയ അവരുടെ പാരമ്പര്യത്തെ മുറുകെപ്പിടിക്കുകയും ചെയ്യുന്നു. രാജ്യത്തെ സർക്കാർ മുതൽ വിദ്യാഭ്യാസ രംഗം വരെയും ബിസിനസ് മുതൽ സാങ്കേതികമേഖല വരെയും സംഭാവനകൾ നൽകുന്ന വനിതകൾക്ക്  പിന്തുണ നൽകുന്ന യുഎഇ ഭരണനേതൃത്വത്തിന് ഷെയ്ഖ ബൊദൂർ നന്ദി പറഞ്ഞു.

1971-ൽ രാജ്യം രൂപീകൃതമായത് മുതൽ ലിംഗസമത്വത്തിൽ യുഎഇ ഗണ്യമായ മുന്നേറ്റമാണ് നടത്തിയത്. യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാം (യുഎൻഡിപി) പുറത്തിറക്കിയ ലിംഗ സമത്വ സൂചിക 2024-ൽ രാജ്യം ആഗോളതലത്തിൽ ഏഴാം സ്ഥാനത്തും പ്രാദേശികമായി ഒന്നാം സ്ഥാനത്തുമാണ്. സ്ത്രീ ശാക്തീകരണത്തിലെ രാജ്യത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും ഈ മേഖലയിലെ തുടർച്ചയായ വികസനത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുന്ന വാർഷിക ആഘോഷമാണ് എമിറാത്തി വനിതാ ദിനം. സ്ത്രീകളുടെ പദവിയും ആഗോള മത്സരക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി യുഎഇ നിരവധി നിയമങ്ങളും ഭേദഗതികളും നടപ്പാക്കിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് ലിംഗ സന്തുലിതാവസ്ഥയുടെ ആഗോള മാതൃകയാകാൻ ലക്ഷ്യമിട്ട് രാജ്യം 2022-2026 ജെൻഡർ ബാലൻസ് സ്ട്രാറ്റജി സ്വീകരിച്ചു. സാമ്പത്തിക പങ്കാളിത്തം, ക്ഷേമം, ജീവിത നിലവാരം, സംരക്ഷണം, ആഗോള നേതൃത്വവും പങ്കാളിത്തവും എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ പരിഷ്കാരങ്ങൾ സ്ത്രീകളുടെ പദവി ഉയർത്തുകയും രാജ്യത്തിന്റെ ആഗോള മത്സരക്ഷമതയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്നു.  

English Summary:

UAE Women Make Up 18 percent of Entrepreneur