വയനാട് ദുരന്തം: സഹായവുമായി മുഹമ്മദൻസ് ഖത്തർ
വയനാട് ദുരന്തത്തിൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാനായി ഖത്തറിലെ ഫുട്ബോൾ കൂട്ടായ്മയായ മുഹമ്മദൻസ് ഖത്തറും.

ദോഹ ∙ വയനാട് ദുരന്തത്തിൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാനായി ഖത്തറിലെ ഫുട്ബോൾ കൂട്ടായ്മയായ മുഹമ്മദൻസ് ഖത്തറും. അംഗങ്ങളിൽ നിന്ന് സമാഹരിച്ച അരലക്ഷം രൂപയുടെ സഹായം ഒന്നാം ഘട്ടമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.
മുഹമ്മദൻസ് രക്ഷാധികാരിയായ ഷറഫ് ഹമീദ്, അനസ് ഉമ്മറും ചേർന്ന് റവന്യൂ മന്ത്രി കെ. രാജന് തുക കൈമാറി. മുഹമ്മദൻസ് ഖത്തർ ഭാരവാഹികളായ ഹംദാൻ ഹംസ, കെ.ജി. റഷീദ്, ഷൈദാജ്, മുഹമ്മദ് സലീം എന്നിവർ ധനസമാഹരണത്തിന് നേതൃത്വം നൽകി.