ദോഹ ∙ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മൂന്നാം റൗണ്ടിലെ ഖത്തറിന്‍റെ ആദ്യമത്സരം സെപ്റ്റംബർ അഞ്ചിന്. ദോഹയിലെ അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ യുഎഇക്കെതിരെയാണ് ഖത്തറിന്‍റെ മത്സരം. മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന കഴിഞ്ഞ ദിവസം ആരംഭിച്ചു. 10 റിയാല്‍, 30 റിയാല്‍ നിരക്കുകളിലാണ് ടിക്കറ്റ് ലഭിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മൂന്നാം റൗണ്ടിലെ ഖത്തറിന്‍റെ ആദ്യമത്സരം സെപ്റ്റംബർ അഞ്ചിന്. ദോഹയിലെ അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ യുഎഇക്കെതിരെയാണ് ഖത്തറിന്‍റെ മത്സരം. മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന കഴിഞ്ഞ ദിവസം ആരംഭിച്ചു.

10 റിയാല്‍, 30 റിയാല്‍ നിരക്കുകളിലാണ് ടിക്കറ്റ് ലഭിക്കുക. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ വെബ്സൈറ്റില്‍ (tickets.qfa.qa/qfa) ടിക്കറ്റ് ലഭ്യമാണ്. വൈകിട്ട് ഏഴ് മണിക്കാണ് മത്സരത്തിന് കിക്കോഫ്. ഏഷ്യന്‍ കപ്പ് ജേതാക്കളായ ഖത്തര്‍ ആദ്യ രണ്ട് മത്സരത്തിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ADVERTISEMENT

അക്രം അഫീഫ് അടക്കമുള്ള സൂപ്പര്‍ താരങ്ങളെല്ലാം ടീമിലുണ്ട്. ഒപ്പം യൂത്ത് ടീമിലെ താരങ്ങള്‍ക്കും കോച്ച് മാര്‍ക്വസ് ലോപസ് സംഘത്തില്‍ ഇടം നല്‍കിയിട്ടുണ്ട്. ലോകകപ്പ് യോഗ്യതയുടെ നിർണായക ഘട്ടമായ മൂന്നാം റൗണ്ടിലെ ആദ്യ അങ്കം സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയത്തോടെ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ താരങ്ങൾ. അന്നാബികളുടെ  വിജയം കാണാനുള്ള ആഗ്രഹത്തിലാണ് ഖത്തറിന്‍റെ കളി ആരാധകർ.

ഏഷ്യന്‍ കപ്പ് ചാംപ്യന്മാരായ ഖത്തർ ടീമിലെ ഒട്ടുമിക്ക കളിക്കാരെയും ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മൂന്നാം റൗണ്ടിലെ ടീമിൽ നിലനിർത്തിയിട്ടുണ്ട്. ഇതോടൊപ്പം അണ്ടര്‍ 23 ടീമിലെ താരങ്ങള്‍ക്കും വെറ്ററന്‍ താരങ്ങളായ അസിം മഡിബോ, കരിംബൌദിയാഫ് എന്നിവര്‍ക്കും കോച്ച് മാര്‍ക്വസ് ലോപസ് സംഘത്തില്‍ ഇടം നല്‍കിയിട്ടുണ്ട്. ഇരുവരും ദീര്‍ഘകാലത്തിന് ശേഷമാണ് ദേശീയ  ടീമില്‍ കളിക്കാനെത്തുന്നത്. അടുത്ത മാസം 10ന് ‌ ഉത്തര കൊറിയക്കെതിരായ മത്സരത്തിനും ഈ ടീം തന്നെയാണ് കളിക്കാനിറങ്ങുക. ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ്  ഖത്തര്‍.  ഇറാൻ, ഉസ്ബെകിസ്താൻ, കിർഗിസ്താൻ, ഉത്തര കൊറിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. സെപ്റ്റംബർ 10ന് കൊറിയക്കെതിരെയാണ് ഖത്തറിന്‍റെ രണ്ടാം മത്സരം.

English Summary:

World Cup Qualifiers: Tickets go on Sale for the Qatar-UAE Match on September 5