റിയാദ് ∙ സൗദി അറേബ്യയിലെ ദമാം അൽകോബാർ തുഖ്ബയിൽ കൊല്ലം സ്വദേശികളായ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തല്‍. അമ്മ രണ്ട്​​ മൂന്ന്​ ദിവസമായി കട്ടിലിൽ ഒന്നും മിണ്ടാതെ കിടക്കുകയായിരുന്നുവെന്ന് ദമ്പതികളുടെ അഞ്ചു വയസ്സുള്ള മകൾ​ ആരാധ്യയുടെ വെളിപ്പെടുത്തൽ. കുട്ടി പൊലീസിനോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി അറേബ്യയിലെ ദമാം അൽകോബാർ തുഖ്ബയിൽ കൊല്ലം സ്വദേശികളായ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തല്‍. അമ്മ രണ്ടു മൂന്ന്​ ദിവസമായി കട്ടിലിൽ ഒന്നും മിണ്ടാതെ കിടക്കുകയായിരുന്നുവെന്ന് ദമ്പതികളുടെ അഞ്ചു വയസ്സുള്ള മകൾ​ ആരാധ്യയുടെ വെളിപ്പെടുത്തൽ. കുട്ടി പൊലീസിനോട് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

കട്ടിലിൽ കിടന്നിരുന്ന ത​ന്റെ മുഖത്ത്​ തലയണ അമർത്തി അച്​ഛൻ കൊല്ലാൻ ശ്രമിച്ചുവെന്നും കരഞ്ഞപ്പോൾ ശ്രമം ഉപേക്ഷിച്ച് മാറിപോവുകയായിരുന്നുവെന്നും പറഞ്ഞു. കുട്ടിയുടെ മൊഴി പ്രകാരം ​രമ്യ നേരത്തെ മരിച്ചിട്ടുണ്ടാവുമെന്നാണ് പൊലീസ്​ നിഗമനം. പോസ്​റ്റുമോർട്ടത്തിന്​ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു.

ADVERTISEMENT

ലോകകേരള സഭാഅംഗവും സാമൂഹികപ്രവർത്തകനുമായ നാസ്​ വക്കത്തെ വിളിച്ചുവരുത്തിയ പൊലീസ് കുട്ടിയെ അദ്ദേഹത്തെ ഏൽപിച്ചു. നിലവിൽ അൽ കോബാറിലുള്ള ഒരു മലയാളി കുടുംബത്തി​ന്റെ സംരക്ഷണയിലാണ്​ കുട്ടി. നാട്ടിലുള്ള കുടുംബാംഗങ്ങൾ ബന്ധപ്പെട്ടുവെന്നും, അവർ കുട്ടിയുമായി സംസാരിച്ചുവെന്നും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കൊല്ലം ജില്ലയിലെ തൃക്കരുവ, കാഞ്ഞാവെളി സ്വദേശി, മംഗലത്ത്​ വീട്ടിൽ അനൂപ്​ മോഹൻ (37), ഭാര്യ രമ്യമോൾ വസന്തകുമാരി (30) എന്നിവരെയാണ്​ അൽ കോബാറിന്​ സമീപം തുഖ്​ബയിലെ ഫ്ലാറ്റിൽ ബുധനാഴ്​ച വൈകിട്ട്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. 12 വർഷമായി  തുഖ്​ബ സനായയിൽ പെയിന്റിങ്​ വർക്​ ഷോപ്​ നടത്തുകയായിരുന്ന അനൂപ് അടുത്തിടെയാണ്  ഭാര്യയെയും മകളെയും വിസിറ്റിങ് വീസയിൽ സൗദിയിലെത്തിച്ചത്. കുടുംബതർക്കമാണ്​ മരണകാരണമെന്നാണ്​ പറയപ്പെടുന്നത്. പൊലീസ് നടപടികൾക്ക്​ ശേഷം മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിലേക്ക്​ മാറ്റി.  

English Summary:

Saudi News: Death of Malayali Couple in Saudi Arabia Child's Statement- Follow up Story